ഇറാനിലെ ഭൂകമ്പ സാധ്യത കൂടിയ പ്രദേശമായ കിഷ് ദ്വിപ് യുഎഇയുടെ സമീപത്താണുള്ളത്
ദുബായ് : ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലും അനുഭവപ്പെട്ടു.
ഇറാനിലെ ചലനത്തിന്റെ പ്രകമ്പനമാണ് ഇവിടെയുണ്ടായതെന്ന് സീസ്‌മോളജി വകുപ്പ് അറിയിച്ചു. ആറു സെക്കന്‍ഡോളം നീണ്ട പ്രകമ്പനമാണുണ്ടായത്.
ഭൂകമ്പം ഉണ്ടായത് ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലെ ഉയര്‍ന്ന കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അനുഭവപ്പെട്ടു.
രാവിലെ ഏഴു മണിയോടെയാണ് ഭൂചലനം ഇറാനില്‍ അനുഭവപ്പെട്ടത്. ഭൂകമ്പ മാപിനിയില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപയാമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.
ഇറാനിലെ തുറുമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ നിന്നും നൂറു കിലോമീറ്ററിനുള്ളിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇത് യുഎഇയില്‍ നിന്നും വളരെ അടുത്തുള്ള പ്രദേശമാണ്. ഇറാന്‍ കടലിടുക്കിന്റെ ഇടയിലാണ് ഭൂകമ്പമുണ്ടായത്.