യുഎഇയിലെ ഭൂചലനം ഭൂകമ്പ മാപിനിയില്‍ 4.6 തീവ്രത രേഖപ്പെടുത്തി
ഷാര്‍ജ : ഇറാനിലെ ഭൂകമ്പത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. ശനിയാഴ്ച പൂലര്‍ച്ചെ അനുഭവപ്പെട്ട ഭൂകമ്പത്തില്‍ ഇറാനില്‍ മൂന്നു പേരാണ് മരിച്ചത്.
യുഎഇയ്‌ക്കൊപ്പം ഖത്തര്‍, ബഹ്‌റൈന്‍,സൗദി അറേബ്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
യുഎഇയുമായി ഭൂമിശാസ്ത്രപരമായി അടുത്തു കിടക്കുന്ന ഷാര്‍ജ, അജ്മാന്‍, ഉമുല്‍ഖൈ്വന്‍, റാസല്‍ ഖൈമ എന്നിവടങ്ങളിലാണ് ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്.
ഇറാനിലെ ബന്ദറെ ഖാമിറില്‍ നിന്നും 36 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്പ മാപിനിയില്‍ 6.1 ആണ് രേഖപ്പെടുത്തിയത്.
ഷാര്‍ജയിലെ പല പ്രദേശങ്ങളിലും ഉയരംകൂടിയ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഭൂചലനം അനുഭവപ്പെട്ടു.
പലരും പുറത്തിറങ്ങി, ആദ്യത്തെ ഭൂചലനത്തിനു ശേഷം പത്ത് മിനിട്ട് കഴിഞ്ഞ് രണ്ടാമതും ഭൂചലനം ഉണ്ടായി.
പത്ത് നിലയില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങളിലെ മുകളിലത്തെ നിലയില്‍ താമസിക്കുന്നവര്‍ക്കാണ് കെട്ടിടം ആടുന്നതായി അനുഭവപ്പെട്ടത്. അലമാരയിലെ സാധനങ്ങള്‍, ചുമരില്‍ തൂക്കിയ അലങ്കാരവസ്തുക്കള്‍ എന്നിവ താഴേ വീണു. സീലിംഗ് ലൈറ്റുകളും ആടി.
നല്ല ഉറക്കത്തിലായതിനാല്‍ പലര്‍ക്കും അനുഭവപ്പെട്ടതുമില്ല. സോഷ്യല്‍ മീഡിയയിലും മറ്റും പ്രവാസികള്‍ ഭൂചലനത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലും സമാനമായ ഭൂചലനം യുഎഇയില്‍ അനുഭവപ്പെട്ടിരുന്നു.