ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ രണ്ടാം പ്രതി ഷാബിനും നിര്‍മാതാവായ സിറാജുദ്ദീനും പിടിയില്‍. ഇന്നലെ രാത്രിയാണ് ഷാബിനെ കൊച്ചിയില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ രണ്ടാം പ്രതി തൃക്കാക്കര നഗരസഭ വൈസ് ചെയര്‍ മാന്റെ മകന്‍ ഷാബിനും സിനിമ നിര്‍മാതാവ് കെ പി സിറാജുദ്ദീ നും കസ്റ്റഡിയില്‍. ഇന്ന ലെ രാത്രിയാണ് ഷാബിനെ കൊച്ചിയി ല്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടി യുടെ മകനാണ് ഷാബിന്‍. പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്ത് വ രികയാണ്. ഇന്ന് വൈകീട്ടോടു കൂടി ഷാബിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

കടത്താനുപയോഗിച്ച സ്വര്‍ണത്തിന് പണം മുടക്കിയത് ഷാബിനാ ണെ ന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇ ന്നലെ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ സംഭവത്തിന് പിന്നില്‍ മൂ ന്നംഗ സംഘമാണെന്നാണ് കണ്ടെത്തല്‍. സിറാജുദ്ദീനും, ഷാബിനും പുറമേ എറണാകുളം സ്വദേശി തുരുത്തുമ്മേല്‍ സിറാജ് എന്നിയാളാണ് പ്രതി. പ്രതികള്‍ മൂവരും മുമ്പും സ്വര്‍ണം കടത്തിയിട്ടുണ്ട്. ഷാബിന് വേണ്ടി വിദേശത്ത് നിന്ന് സ്വര്‍ണം അയച്ചിരുന്നത് സിറാജുദ്ദീനാണെ ന്നാണ് കസ്റ്റംസ് പറഞ്ഞത്.
സ്വര്‍ണം വാങ്ങാനെത്തിയ നകുല്‍ എന്നയാളെ കസ്റ്റംസ് നേരത്തെ തന്നെ ക സ്റ്റഡിയില്‍ എടുത്തിരുന്നു. വിശദമായ പരിശോധനയില്‍ ഷാബിന്റെ പങ്ക് കസ്റ്റംസ് കണ്ടെത്തിയിരുന്നു. പിന്നാലെ തൃക്കാക്കര നഗര സഭ വൈസ് ചെയര്‍മാനായ ഇബ്രാഹിം കുട്ടിയുടെ വീട്ടില്‍ പ രിശോധന നടത്തുകയും ഷാബിന്റെ പാസ്‌പോര്‍ട്ട് ലാപ്‌ടോപ്പ് പിടി ച്ചെടുക്കുകയും ചെയ്തു.
ഇവ പരിശോധിച്ചതില്‍ നിന്നാണ് ഷാബിന്‍ വലിയൊരു സ്വര്‍ണക്കടത്തിന്റെ കണ്ണിയാണെന്ന് കസ്റ്റംസ് ക ണ്ടെത്തിയത്. നേരത്തേയും ഇതുപോലെ ഹോട്ടല്‍ വ്യാപാരത്തിന്റെ മറവില്‍ ഇറച്ചിവെട്ട് യന്ത്രം അടക്ക മുള്ളവ ഷാബിനും മറ്റു കക്ഷികളും ഇറക്കുമതി ചെയ്തിരുന്നതായാണ് വിവരം.