ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസല്‍ മേച്ചേരി(52)യാണ് പൊലീസ് പിടിയിലായത്. 20 ഓളം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്
കണ്ണൂര്‍: ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസല്‍ മേച്ചേരി(52)യാണ് പൊലീസ് പിടിയിലായത്. 20 ഓളം വിദ്യാര്‍ത്ഥികളാണ് അധ്യാപക നെതിരെ പരാതി നല്‍കിയത്. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല വിദ്യാഭാസ പരിധിയിലെ ഒരു സ്‌കൂളില്‍ നി ന്നാണ് ഇത്രയധികം പരാതി കള്‍ ഉയരുന്നത്.
നാല് വര്‍ഷമായി അധ്യാപകന്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്. മറ്റൊരു സ്‌കൂളില്‍ നിന്നും എത്തിയതാണ്. സ്‌കൂളില്‍ അധ്യാപിക നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ത്ഥി കള്‍ പീഡന വിവരം വെളിപ്പെടു ത്തിയത്. പിന്നാലെയാണ് ചൈല്‍ഡ് ലൈന്‍ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു.
പഠിപ്പിക്കുന്ന സമയത്താണ് അധ്യാപകന്‍ മോശമായി പെരുമാറിയിരുന്നതെന്ന് കുട്ടികള്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അധ്യാപകനെ തിരെ കൂടു തല്‍ പേര്‍ പരാ തിയുമായി രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.












