റോബിന്‍ വടക്കുംചേരിക്കു ജാമ്യം നല്‍കണമെന്ന ആവശ്യവുമായി, കേസിലെ ഇര സുപ്രീം കോടതി യെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്
ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ജാമ്യം അ നവുദിക്കണമെന്ന് ജയില്‍ ശിക്ഷ അനുഭവിക്കു ന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയും സുപ്രീം കോടതിയില്‍. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദി
ക്കണമെന്ന് ആവശ്യപ്പെട്ടാണ് റോബിന്‍ വടക്കുംചേരി ഹര്‍ജി നല്‍കിയിരിക്കുന്നത്. റോബിന്‍ വട ക്കുംചേരിക്കു ജാമ്യം നല്‍കണമെന്ന ആവശ്യവുമായി, കേസിലെ പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ വൈദി കന്‍ റോബിന്‍ വടക്കുംചേരി ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.
നേരത്തെ റോബിന്‍ വടക്കുംചേരി ഇരയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈ ക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി വിഷയത്തില്‍ ഇടപെടാന്‍ വിസ മ്മതിക്കുകയായിരുന്നു. വിവാഹത്തിന് ജാമ്യം അനുവദിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടി ക്കാട്ടിയാണ് അന്ന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യം അനുവദിക്കുന്നത് വിവാഹത്തിന് നേരിട്ടോ അല്ലാതെയോ നിയമാനുമതി നല്‍കുന്നതുപോലെയാകും. അതിനാല്‍, ഈ വിഷയ ത്തില്‍ അഭിപ്രായമൊന്നും രേഖപ്പെടുത്താതെ അകന്നു നില്‍ക്കുയാണെന്നാണ് ഹൈക്കോടതി ജാമ്യ അപേക്ഷ തള്ളിക്കൊണ്ട് വ്യക്തമാക്കിയത്. ഇതിന് എതിരെയാണ് റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചത്.
2016ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. 2017ലാണ് റോബിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നതാണ് കേ സ്. 20 വര്‍ഷം കഠിന തടവാണ് വിചാരണ കോടതി ഫാ. റോബിന്‍ വടക്കുംചേരിക്ക് വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കണമെന്ന് തലശ്ശേരി പോക്സോ കോടതിയും വിധിച്ചിരുന്നു.
കംപ്യൂട്ടര്‍ പഠിക്കാനായി എത്തിയ പതിനാറുകാരിയെയാണ് സ്വന്തം മുറിയില്‍ വച്ച് റോബിന്‍ വട ക്കുംചേരി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു പെണ്‍കുട്ടിയുടെ പ്രസവം. ചൈല്‍ഡ് ലൈന് ലഭിച്ച രഹസ്യ വിവരം പൊലീസിനു കൈമാറിയ തോടെ കേസ് റജിസ്റ്റര്‍ ചെയ്തു. തൊട്ടുപിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെണ്‍കുട്ടിയെയും കുഞ്ഞിനെയും വയനാട് വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലാക്കി.