ബാല്യകാല സുഹൃത്തായ യുവാവിനെ ഇരട്ട സഹോദരിമാര്‍ വിവാഹം കഴിച്ച സംഭവ ത്തില്‍ യുവാവിനെതിരെ അന്വേഷണം അനുവദിക്കണമെന്ന പൊലീസിന്റെ ആവശ്യം തള്ളി കോടതി
മുംബൈ : ബാല്യകാല സുഹൃത്തായ യുവാവിനെ ഇരട്ട സഹോദരിമാര്‍ വിവാഹം കഴിച്ച സംഭവത്തില്‍ യുവാവിനെതിരെ അന്വേഷണം അനുവദിക്കണമെന്ന പൊലീസിന്റെ ആവശ്യം തള്ളി കോടതി. വിവാഹ വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് വരനെതിരെ ചിലര്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടി സ്ഥാനത്തില്‍ ഐപിസി 494 വകുപ്പ് ചുമത്തിയാണ് വരനെതിരെ അക്ലുജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെ യ്‌തെങ്കിലും അന്വേഷണത്തിന് കോടതി അനുമതി നല്‍കിയില്ല.
വിവാഹം കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകാത്തവര്‍ പരാതി നല്‍കാത്തിടത്തോളം കാലം വിഷയത്തില്‍ ഇടപെ ടാന്‍ ആവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. സോലാപൂര്‍ പൊലീസ് ആണ് അന്വേഷണത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്.
പശ്ചിമ മഹാരാഷ്ട്രയിലെ സോലാപുര്‍ മഹാലുംഗ് സ്വദേശിയായ അതുലിനെ ഐടി എന്‍ജിനീയര്‍മാരാ യ റിങ്കിയും പിങ്കിയും വിവാഹം കഴിച്ചത്. കുട്ടിക്കാലം മുതല്‍ ഒരുമിച്ചു വളര്‍ന്ന ഇരുവര്‍ക്കും പിരിയാനു ള്ള ബുദ്ധിമുട്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. മൂവരും ബാല്യകാല സുഹൃത്തുക്കളാണ്. ഈ മാസം രണ്ടിനായിരുന്നു വിവാഹം. പങ്കാളി ജീവിച്ചിരിക്കെ ബന്ധം വേര്‍പെടുത്താതെ മറ്റൊരു വിവാഹം കഴിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഈ സാഹചര്യത്തിലാണ് ഇരട്ട സഹോദരങ്ങളെ വിവാഹം ചെയ്ത യുവാവ് വിവാദത്തില്‍ പെട്ടത്.അടുത്തിടെയാണ് യുവതികളുടെ അച്ഛന്‍ മരിച്ചത്.