പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാ സ പ്രമേയത്തില്‍ ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പ് ഉടന്‍. ഇന്ന് രാവിലെ ദേശീയ അസംബ്ലിയില്‍ യോഗം പുരോഗമിക്കുകയാണ്. പ്രമേയം പാസായല്‍ പ്രധാനമന്ത്രി എന്ന നിലയിലുള്ള ഇമ്രാന്‍ഖാന്റെ ഇന്നിങ്‌സ് അവസാനിക്കും.
ഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പ് ഉടന്‍.ഇന്ന് രാവിലെ ദേശീയ അസംബ്ലിയില്‍ യോഗം പുരോഗമിക്കുകയാണ്. പ്രമേയം പാസായല്‍ പ്രധാനമന്ത്രി എന്ന നിലയിലുള്ള ഇമ്രാന്‍ഖാന്റെ ഇന്നിങ്‌സ് അവസാനിക്കും. അസംബ്ലിക്ക് പുറത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇസ്ലാമബാദില്‍ നിരോധനാ ജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ രാഷ്ട്രീയ അസ്ഥിരതയിലേക്കും പട്ടാള ഭരണത്തിലേക്കും പാക്കി സ്ഥാന്‍ പോകുമോ എന്ന ആശങ്കയുമുണ്ട്. ഇതിനാല്‍ പാക്കിസ്ഥാ ന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ദിനമാ ണ് ഇന്ന്.
പ്രമേയത്തെ പരാജയപ്പെടുത്താനാകുമെന്ന് ഇമ്രാന്‍ ഖാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അമേരിക്ക യുടെ സഹായത്തോടെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്. രാജ്യത്തെ യുവാ ക്കള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവരണമെന്നും ഇമ്രാന്‍ഖാന്‍ ആവശ്യപ്പെട്ടു.
അതേസമയം ഇമ്രാന്‍ ഖാന്‍ രാജ്യത്തെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 342 അംഗ ദേശീയ അസംബ്ലിയില്‍ ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫിന് (പിടിഐ) 155 അംഗങ്ങളാ ണുള്ളത്. അവിശ്വാസം വിജയിക്കാന്‍ 172 പേരുടെ പിന്തുണ വേണം. രണ്ട് ഘടക കക്ഷികള്‍ സര്‍ക്കാര്‍ വിട്ടതോടെ പ്രതിപക്ഷ സഖ്യം 175 പേരുടെ പിന്തുണ അവകാശപ്പെടുന്നു. പിടിഐയിലെ 24 വിമത എംപി മാരെ ഉള്‍പ്പെടുത്താതെയാണിത്.
പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍ എന്‍) മേധാവി ഷഹബാസ് ഷരീഫിനെയാണ് (70) പ്രതിപ ക്ഷ സഖ്യം പ്രധാനമന്ത്രി സ്ഥാനത്തേക്കു തീരുമാനിച്ചിട്ടുള്ളത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനും പഞ്ചാബ് പ്രവിശ്യ മുന്‍ മുഖ്യമന്ത്രിയുമാണ്.