ഇന്‍ഷുറന്‍സ്‌ : ടേം പോളിസിയുടെ പരിരക്ഷയ്‌ക്ക്‌ പരിധിയുണ്ട്‌

കെ.അരവിന്ദ്

ഒരു വ്യക്തിക്ക്‌ എത്ര ടേം പോളിസികള്‍ വേണമെങ്കിലും എടുക്കാം. അതിന്‌ പരിധി കല്‍പ്പിച്ചിട്ടില്ല. അതേ സമയം ഒരാള്‍ക്ക്‌ എടുക്കാവുന്ന പരിരക്ഷാ തുകക്ക്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ പരിധി ഏര്‍പ്പെടുത്താറുണ്ട്‌. ഈ പരിധി അനുസരിച്ചു മാത്രമേ ഒന്നിലേറെ പോളിസികള്‍ എടുക്കാനാകൂ.

സാധാരണ നിലയില്‍ ഒരു വ്യക്തിയുടെ വാര്‍ഷിക വരുമാനത്തിന്റെ ഇരുപത്‌ മടങ്ങാണ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ടേം പോളിസികളിലൂടെ നല്‍കുന്ന പരമാവധി പരിരക്ഷ. വാര്‍ ഷിക വരുമാനത്തിന്റെ ഇരുപത്‌ മടങ്ങിന്‌ മുകളിലുള്ള തുക സം അഷ്വേര്‍ഡായി വരുന്ന രീതിയില്‍ പോളിസി എടുക്കാന്‍ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ അനുവദിക്കാറില്ല.

ഉദാഹരണത്തിന്‌ 10 ലക്ഷം രൂപയാണ്‌ നിങ്ങളുടെ വാര്‍ഷിക വരുമാനമെങ്കില്‍ പരമാവധി രണ്ട്‌ കോടി രൂപയുടെ സം അഷ്വേര്‍ഡ്‌ ആണ്‌ അനുവദിക്കപ്പെടുക. രണ്ട്‌ കോടി രൂപയുടെ സം അഷ്വേര്‍ഡ്‌ ഒരു പോളിസിയിലൂടെ തന്നെ ഉറപ്പുവരുത്താം. ഒന്നിലേറെ പോളിസികള്‍ എടുക്കാമെങ്കിലും മൊത്തം പോളിസികളുടെ സം അഷ്വേര്‍ഡ്‌ പരമാവധി രണ്ട്‌ കോടിയാകുന്ന തരത്തില്‍ മാത്രമേ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ പോളിസി അനുവദിക്കുകയുള്ളൂ. ഉദാഹരണത്തിന്‌ നിലവില്‍ നിങ്ങള്‍ ക്ക്‌ ഒന്നര കോടി രൂപയുടെ സം അഷ്വേര്‍ ഡോടെ ഒരു ടേം പോളിസിയുണ്ടെന്ന്‌ കരുതുക. ഒന്നര കോടി രൂപയുടെ സം അഷ്വേര്‍ ഡോടെ മറ്റൊരു ടേം പോളിസിക്ക്‌ നിങ്ങള്‍ അപേക്ഷിക്കുകയാണെങ്കില്‍ അത്‌ അനുവദിക്കപ്പെടില്ല.

Also read:  പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഒ​മാ​ൻ ചാ​പ്റ്റ​ർ കോ​ഓ​ഡി​നേ​റ്റ​റാ​യി രാ​ജേ​ഷ് കു​മാ​ർ നി​യ​മി​ത​നാ​യി

വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങ ള്‍ക്ക്‌ അനുവദിക്കാവുന്നത്‌ പരമാവധി രണ്ട്‌ കോടി രൂപയുടെ ടേം പരിരക്ഷ ആണെന്നതിനാല്‍ നിലവില്‍ ഒന്നര കോടി രൂപയുടെ പരിരക്ഷയുള്ളതിനാല്‍ പരമാവധി 50 ലക്ഷം രൂപയുടെ സം അഷ്വേര്‍ഡോടെയുള്ള പുതിയ പോളിസി മാത്രമേ അനുവദിക്കൂ. രണ്ടാമതൊരു ടേം പോളിസി എടുക്കുമ്പോള്‍ നിലവിലുള്ള പോളിസി സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കണം.

Also read:  മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ കേന്ദ്രവും സംസ്ഥാനവും

വരുമാനം വര്‍ധിക്കുമ്പോള്‍ അതിന്‌ അനുസരിച്ച്‌ പോളിസിയുടെ പരിരക്ഷ വര്‍ധിപ്പിക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌ അഞ്ച്‌ വര്‍ഷത്തിനു ശേഷം നിങ്ങളുടെ വാര്‍ഷിക വരുമാനം 15 ലക്ഷം രൂപയായി ഉയരുകയാണെങ്കില്‍ മൂന്ന്‌ കോടി രൂപ വരെ സം അഷ്വേര്‍ഡ്‌ അനുവദിക്കപ്പെടുന്നതാണ്‌. ഇതിനായി പുതിയൊരു പോളിസി എടുക്കാവുന്നതാണ്‌.

പോളിസി കവറേജ്‌ വര്‍ധിപ്പിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗം പേഴ്‌സണല്‍ ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ എടുക്കുകയാണ്‌. അപകടം മൂലം മരണമോ നിത്യമായ ശാരീരിക ദൗര്‍ബല്യങ്ങളോ സംഭവിക്കുകയാണെങ്കില്‍ പരിരക്ഷ ലഭ്യമാക്കുന്നതാണ്‌ പേഴ്‌സണല്‍ ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌. പേഴ്‌സണല്‍ ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സിന്റെയും ടേം പോളിസിയുടെയും സം അഷ്വേര്‍ഡ്‌ വ്യത്യസ്‌ത രീതിയിലാണ്‌ പരിഗണിക്കുന്നത്‌. ടേം പോളിസിയില്‍ അനുവദിക്കാവുന്ന പരമാവധി സം അഷ്വേര്‍ഡ്‌ തുക കണക്കാക്കുമ്പോള്‍ പേഴ്‌സണല്‍ ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സിന്റെ സം അഷ്വേര്‍ഡ്‌ പരിഗണിക്കാറില്ല.

Also read:  ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് ; സരിതക്കെതിരെ അറസ്റ്റിലായ പ്രതിയുടെ മൊഴി

ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഏറ്റവും ചെലവ്‌ കുറഞ്ഞ നിലയില്‍ ചെയ്യുന്നതിനുള്ള മാര്‍ഗമാണ്‌ ടേം പോളിസികള്‍. ലൈഫ്‌ ഇന്‍ഷുറ ന്‍സ്‌ എന്ന ലക്ഷ്യം മാത്രമുള്ള ടേം പോളിസികള്‍ ഇന്‍ഷുറന്‍സ്‌ തുകയുമായി താരത മ്യം ചെയ്യുമ്പോള്‍ ആനുപാതികമായി വളരെ കുറഞ്ഞ പ്രീമിയത്തിലാണ്‌ ലഭ്യമാകുന്നത്‌. പോളിസി കാലയളവില്‍ മരണം സംഭവിക്കുകയാണെങ്കില്‍ നോമിനിക്ക്‌ സം അഷ്വേര്‍ഡ്‌ തുക നല്‍കുന്നു ഈ പോളിസികള്‍. മരണം സംഭവിക്കുന്നില്ലെങ്കില്‍ യാതൊന്നും തിരികെ ലഭിക്കില്ല.

ടേം ഇന്‍ഷുറന്‍സ്‌ പരിരക്ഷ വാര്‍ഷിക വരുമാനത്തിന്റെ പത്ത്‌ മടങ്ങ്‌ മുതല്‍ 15 മടങ്ങ്‌ വരെയാകണമെന്നാണ്‌ പൊതുവെ സാമ്പത്തിക ആസൂത്രകര്‍ നിര്‍ദേശിക്കുന്നത്‌.

Related ARTICLES

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

POPULAR ARTICLES