ബലാത്സംഗം ഉള്‍പ്പെടെ നിരവധിക്കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പി ആര്‍ സുനു സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിനെതിരെ നല്‍കിയ അപേക്ഷ തള്ളി. കഴി ഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് പിരിച്ചുവിടാതാരിക്കാന്‍ കാരണമുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം ബോധിപ്പിക്കണമെന്ന് കാണിച്ച് ഡിജിപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു
തിരുവനന്തപുരം: ബലാത്സംഗം ഉള്‍പ്പെടെ നിരവധിക്കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പി ആര്‍ സു നു സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിനെതിരെ നല്‍കിയ അപേ ക്ഷ തള്ളി. കഴിഞ്ഞ ദിവസം സര്‍വീ സില്‍ നിന്ന് പിരിച്ചുവിടാതാരിക്കാന്‍ കാരണമുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം ബോധിപ്പിക്കണമെന്ന് കാണിച്ച് ഡിജിപി കാരണം കാണി ക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ പി ആര്‍ സുനു നല്‍കി യ അപേക്ഷ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് തള്ളിയത്.
15 പ്രാവശ്യം വകുപ്പുതല നടപടിക്കു വിധേയനായ ഉദ്യോഗസ്ഥനാണ് പി ആര്‍ സുനു. ഓരോ കുറ്റകൃത്യ ത്തെ കുറിച്ചും വിശദമായി പരാമര്‍ശിച്ചാണ് കഴിഞ്ഞദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ത്. ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ സുനുവിനെതിരെ വകുപ്പ്തല അന്വ ഷണം പൂര്‍ത്തിയാക്കി കഴി ഞ്ഞ ജനുവരിയില്‍ ശിക്ഷിച്ചിരുന്നു. സ്ഥാനകയറ്റം തടഞ്ഞുകൊണ്ടായിരു ന്നു ശിക്ഷ.
എന്നാല്‍ ഈ ശിക്ഷാ നടപടി ഡിജിപിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പുന:പരിശോധിച്ച് പിരി ച്ചുവിടലാക്കി മാറ്റിയ ശേഷമാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. തൃക്കാക്കര പൊലീസ് രജി സ്റ്റര്‍ ചെയ്ത കൂട്ടബലാത്സംഗ കേസില്‍ ആരോപണം വിധേയാനായതിനെ തുടര്‍ന്ന് ബേപ്പൂര്‍ കോസ്റ്റല്‍ ഇന്‍സ്പെകറായിരുന്ന സു നു ഇപ്പോള്‍ സസ്പെഷനിലാണ്.
ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നേര ത്തെ തീരുമാനിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരു ടെ പട്ടിക പൊലീസ് ആസ്ഥാന ത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ 85 പേരുടെ പട്ടിയില്‍ സൂക്ഷമ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ഡിജിപി ചുമ തലപ്പെടുത്തിയിട്ടുണ്ട്.