അസംസ്‌കൃത എണ്ണ വില ഉയര്‍ന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ധന വില നാളെയും വര്‍ധിക്കും. പെട്രോള്‍ ലിറ്ററിന് 83 പൈസയും ഡീസല്‍ 77 പൈസയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 110 രൂപ യോടടുക്കും
കൊച്ചി: അസംസ്‌കൃത എണ്ണ വില ഉയര്‍ന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ധനവില നാളെ യും വര്‍ധിക്കും. പെട്രോള്‍ ലിറ്ററിന് 83 പൈസയും ഡീസല്‍ 77 പൈസയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടു കള്‍. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 110 രൂപയോടടുക്കും. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ കൊച്ചിയി ല്‍ 96 രൂപയ്ക്ക് മുകളില്‍ കൊടുക്കേണ്ടി വരും.
ഇന്ന് പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ 84 പൈസയും വര്‍ധിച്ചിരുന്നു. നാലര മാസത്തെ ഇടവേ ളയ്ക്കു ശേഷം ചൊവ്വാഴ്ചയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധന പുനരാരംഭിച്ചത്. ചൊവ്വയും ബുധനും വെ ള്ളിയും വര്‍ധനവുണ്ടായി.
അഞ്ച് മാസത്തെ ഇടവേളയ്ക്കു ശേഷം ഗാര്‍ഹിക സിലിണ്ടര്‍ വിലയും വര്‍ധിച്ചു
2021 നവംബറില്‍ ദീപാവലിയോട് അനുബന്ധിച്ചായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വില യില്‍ വര്‍ധന വരുത്തിയത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തല ത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍വിലയില്‍ മാറ്റം വരു ത്തിയിരുന്നില്ല. അഞ്ച് മാസത്തെ ഇടവേളയ്ക്കു ശേഷം ഗാര്‍ഹിക സിലിണ്ടര്‍ വിലയും വര്‍ധിച്ചിരുന്നു. എല്‍പിജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് കൂടിയത്.