ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ 102.06 രൂപയും തിരുവനന്തപുരത്ത് 103.82 രൂപയും കോഴിക്കോട് 102.26 രൂപയുമായി.ഈ മാസം ഇത് എട്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.
തിരുവനന്തപുരം : രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 30 പൈസയാണ് വര്‍ധി പ്പിച്ചത്. ഡീസല്‍ വിലയില്‍ മാറ്റമില്ല.ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ 102.06 രൂപയും തിരുവന ന്തപുരത്ത് 103.82 രൂപയും കോഴിക്കോട് 102.26 രൂപയുമായി.
ഡീസലിന് തിരുവനന്തപുരത്ത് 96.53 രൂപയാണ് വില. വ്യാഴാഴ്ച പെട്രോളിന് 35 പൈസയും ഡീസലി ന് 17 പൈസയും വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ഇത് എട്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ ധിപ്പിക്കുന്നത്.