രാവിലെ 10 മുതല്‍ 11 വരെ സംസ്ഥാനത്തെ അഞ്ചു ലക്ഷത്തില്‍പ്പരം വീടുകളില്‍ ഉപവാസസമരം നടത്തി. കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂരിലെ വസതിയില്‍ കുടുംബസമേതം പങ്കെടുത്തു
കണ്ണൂര്‍ : പെട്രോള്‍, ഡീസല്‍ വിലവര്‍ധനയിലും പാചക വാതക വില വര്‍ധനയിലും പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രവ ര്‍ത്തകര്‍ ഉപവസിച്ചു. വീടുകളില്‍ പ്രവര്‍ത്തകരും നേതാ ക്കളും കുടുംബാംഗങ്ങളും ഉപവാസത്തില്‍ പങ്കെടുത്തു. ക്രൂഡ് വില താഴുമ്പോഴും പെ ട്രോള്‍- ഡീ സല്‍ വില ലോകത്തേക്കും ഉയര്‍ന്ന നിരക്കിലാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.
രാവിലെ 10 മുതല്‍ 11 വരെ സംസ്ഥാനത്തെ അഞ്ചു ലക്ഷത്തില്‍പ്പരം വീടുകളില്‍ ഉപവാസസമരം നടത്തി. കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂരിലെ വസതിയില്‍ കുടുംബ സ മേതം പങ്കെടുത്തു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി കൊട്ടാരക്ക രയിലും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പിറ്റി തോമസ് തൃക്കാക്കര പാലാരിവട്ടത്തും വര്‍ക്കിങ് പ്ര സിഡന്റ് റ്റി.സിദ്ധിഖ് കല്‍പ്പറ്റയിലും പങ്കാളികളായി.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ വസതിയിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എറണാകുളം പറവൂരിലെ വസതിയിലും യു.ഡി.എഫ് കണ്‍വീനര്‍ എം. എം.ഹസന്‍ ജഗതിയിലെ വസതിയിലും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ പേരൂ ര്‍ക്കടയിലെ വസതിയിലും മുന്‍ പ്രതിപക്ഷനേതാവ് രമേശ്ചെന്നിത്തല ജഗതിയിലെ വസതിയിലു മാണ് ഉപവസിച്ചത്.
പി.കെ.കുഞ്ഞാലിക്കുട്ടിയും സാദിക്കലിതങ്ങളും മലപ്പുറത്തെ വസതികളിലും സി.പി.ജോണ്‍ വഴു തക്കാട്, പി.ജെ.ജോസഫ് തൊടുപുഴ, ആര്‍. എസ്.പി.നേതാക്കളായ എ.എ.അസീ സ്,എന്‍. കെ.പ്രേ മചന്ദ്രന്‍, ഷിബു ബേബിജോണ്‍ കൊല്ലം ജി.ദേവരാജന്‍ കൊല്ലം രാമന്‍കുളങ്ങര അനൂപ് ജേക്ക ബ് കൂത്താട്ടുകുളം പാലാ മാണി സി.കാപ്പന്‍ ജോണ്‍ ജോണ്‍ പാലക്കാട്, രാജന്‍ ബാബു എറണാകുളം എന്നിവിടങ്ങളിലും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.