തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി. രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ എല്ലാ പൂര്‍ത്തിയായി ഫലം വന്നതിന് പിന്നാലെയാണ് ഇന്ധന വില ഓരോ ദിവസവും കൂട്ടുന്നത്
തിരുവനന്തപുരം : തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി. രാജ്യ ത്തെ തെരഞ്ഞെടുപ്പുകള്‍ എല്ലാ പൂര്‍ത്തിയായി ഫലം വന്നതിന് പിന്നാലെയാണ് ഇന്ധന വില ഓരോ ദിവസവും കൂട്ടുന്നത്.
പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടണമെങ്കില്‍ 91.68 പൈസയും ഡീസലിന് 86.45 പൈസയും നല്‍കണം. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91 രൂപ 43 പൈസയും, ഡീസലിന് 86 രൂപ 20 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 93 രൂപ 25 പൈസയും, ഡീസലിന് 87 രൂപ 90 പൈസ യുമായി.
ആറ് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് ഇന്ധനവില ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില റെക്കോ ഡ് ഉയരത്തിലാണ്. മിക്ക സംസ്ഥാനങ്ങളിലും സമ്പൂര്‍ണ അടച്ചിടല്‍ അടക്കമുള്ള കോവിഡ് പ്രതി രോധ നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.