രാജ്യത്ത് ഇന്ധനവില നാളെയും വര്‍ധിക്കും. ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വര്‍ധിക്കുക. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 109 രൂപയ്ക്കടുക്കും കടക്കും. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ കൊച്ചിയില്‍ 96 രൂപയ്ക്ക് മുകളില്‍ കൊടുക്കേണ്ടി വരും
കൊച്ചി: രാജ്യത്ത് ഇന്ധനവില നാളെയും വര്‍ധിക്കും. ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസ യുമാണ് വര്‍ധിക്കുക. അസംസ്‌കൃത എണ്ണ വില ഉയര്‍ന്നു നില്‍ക്കു ന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 109 രൂപയ്ക്കടുക്കും കടക്കും. ഒരു ലി റ്റര്‍ ഡീസല്‍ വാങ്ങാന്‍ കൊച്ചിയില്‍ 96 രൂപയ്ക്ക് മുകളില്‍ കൊടുക്കേണ്ടി വരും.
137 ദിവസത്തിന് ശേഷം ഈ മാസം 22നാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. അതിന് ശേഷം ഇത് മൂന്നാം തവ ണയാണ് വില വര്‍ധിപ്പിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാ ലാണ് ഇന്ധനവില വര്‍ധന നിര്‍ത്തിവെച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അന്താരാഷ്ട്ര വില വര്‍ധ നക്കനുസരിച്ച് എണ്ണക്കമ്പനികളാണ് വില വര്‍ധിപ്പിക്കുന്നത് എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാ ല്‍ തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴെല്ലാം രാജ്യത്ത് ഇന്ധനവില നിര്‍ത്തിവെക്കാറുണ്ട്.
2021 നവംബറില്‍ ദീപാവലിയോട് അനുബന്ധിച്ചായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.











