ദോഹ: ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഖത്തർ. സമാധാനം നിലനിർത്താനും തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുമുള്ള ഇന്ത്യയുടെയും പാകിസ്താന്റെയും പ്രതിബദ്ധതയാണ് വെടിനിർത്തൽ പ്രഖ്യാപനം പ്രതിഫലിപ്പിക്കുന്നതെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
മേഖലയിലെ സുസ്ഥിരതയും സുരക്ഷയും വർധിപ്പിക്കാൻ ഈ നീക്കം വഴിയൊരുക്കുമെന്നും വ്യക്തമാക്കി. ഇരുരാജ്യങ്ങളെയും വെടിനിർത്തലിലേക്ക് നയിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലിനെ ഖത്തർ അഭിനന്ദിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനും സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനും ഖത്തറിന്റെ പൂർണ പിന്തുണയും ഖത്തർ ഉറപ്പുനൽകുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കി.
