കോവിഡ് വെല്ലുവിളിയിലും ഇന്ത്യ ദുബൈ എണ്ണയിതര വ്യാപാരത്തില്‍ വന്‍വര്‍ധന. ഈ വര്‍ഷം ആദ്യപാദത്തില്‍ 3,500 കോടി ദിര്‍ഹമിന്റെ ഇട പാടാണ് നടന്നത്
കോവിഡ് വെല്ലുവിളിയിലും ഇന്ത്യ ദുബൈ എണ്ണയിതര വ്യാപാരത്തില്‍ വന്‍വര്‍ധന. ഈ വര്‍ഷം ആദ്യപാദത്തില്‍ 3,500 കോടി ദിര്‍ഹമിന്റെ ഇട പാടാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാല യളവിനെക്കാള്‍ 17 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കോവിഡ് പ്രതിസ ന്ധികള്‍ തരണം ചെയ്യാന്‍ വാണിജ്യ-വ്യവസായ മേഖലകളില്‍ വിവിധ ഘട്ടങ്ങളിലായി പ്രഖ്യാപിച്ച സാമ്പ ത്തിക ഉത്തേജക പദ്ധതികള്‍ വലിയ ഗുണം ചെയ്തതായി ദുബൈ വിലയിരുത്തി.
ഇന്ത്യയുമായി എണ്ണയിതര മേഖലയില്‍ നല്ല മുന്നേറ്റമാണുണ്ടായത്. ദുബൈ പ്രതിസന്ധിഘട്ടത്തെ അതിവേഗം മറികടന്നതായി ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ ബിന്‍ സുലൈം പറഞ്ഞു. കൂടുതല്‍ നിക്ഷേപകരുടെ കടന്നുവരവും സാങ്കേതിക മുന്നേറ്റവും ദുബൈക്ക് കരുത്തായി മാറി. വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി കോവിഡ് വ്യാപനം തടയാന്‍ സാധിച്ചതും ദുബൈയുടെ നേട്ടമാണ്.
കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി സാമ്പത്തിക കോറിഡോര്‍ വിപുലമാക്കുകയെന്ന ലക്ഷ്യത്തി ലാണ് ദുബൈ. കുറഞ്ഞ ചെലവിലും കൂടുതല്‍ വേഗത്തിലുമുള്ള ചരക്കുനീക്കമാണ് ലക്ഷ്യം. ഇതി ന് വെര്‍ച്വല്‍ കോറിഡോര്‍ ഒരുക്കിയിട്ടുണ്ട്. 24 ഫ്രീസോണുകളിലെ 18,000ത്തിലേറെ കമ്പനി കള്‍ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
ഗള്‍ഫ് മേഖലയില്‍ യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി സൗദി അറേബ്യയാണ്. 1,470 കോടി ദിര്‍ഹമിന്റെ ഇടപാടാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്നത്. അതേസമയം, 4,400 കോടി ദിര്‍ഹമിന്റെ ഇടപാട് നടത്തിയ ചൈനയാണ് ഒന്നാമതുള്ളത്.