കുവൈത്ത് സിറ്റി : ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയ്ശങ്കർ ഓഗസ്റ്റ് 18 ഞായറാഴ്ച കുവൈത്ത് സന്ദർശി ക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
സന്ദർശനവേളയിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള അലി അൽ- യഹ്യയുമായും മറ്റു ഭരണ നേതൃത്വവുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.. വ്യാപാരം, ഊർജം, നിക്ഷേപം, സാംസ്കാരിക വിനിമയം, സുരക്ഷ തുടങ്ങിയ മേഖലകളിൽ കുവൈത്തിനും ഇന്ത്യക്കുമിടയിൽ ബന്ധം ശക്തമാക്കാനുള്ള വിവിധ വഴികളെ കുറിച്ചും അദ്ദേഹം ചർച്ചകൾ നടത്തും.പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലെ വീക്ഷണങ്ങൾ കൈമാറുന്നതിനും സന്ദർശനം
അവസരമൊരുക്കുമെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.
കുവൈത്തിലെ പ്രവാസി സമൂഹത്തിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. ഇവരുടെ ക്ഷേമവും വിലയിരുത്തി. ഏതാണ്ട് പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാർ കുവൈത്തിൽ ജോലിചെയ്യുന്നുണ്ട്.