ഇന്ത്യൻ ഓഹരികൾ നേട്ടത്തിലേക്ക്; സ്പൈസ്ജെറ്റ് പറക്കുന്നു, ‘ഓല’ കൊഴിയുന്നു, കിറ്റെക്സിന് മുന്നേറ്റം.

bombay-stock-exchange-bse-stock-market

മുംബൈ : ഇന്ത്യൻ ഓഹരികൾ നേട്ടത്തിലേക്ക്; സ്പൈസ്ജെറ്റ് പറക്കുന്നു, ‘ഓല’ കൊഴിയുന്നു, കിറ്റെക്സിന് മുന്നേറ്റം.കഴിഞ്ഞയാഴ്ചയോട് കനത്ത നഷ്ടത്തോടെ വിട പറഞ്ഞ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് ചാഞ്ചാട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും നിലവിലുള്ളത് ഭേദപ്പെട്ട നേട്ടത്തിൽ. 80,973ൽ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച സെൻസെക്സ് ഇന്നൊരുവേള 81,448 വരെ ഉയർന്നു. വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ സെൻസെക്സുള്ളത് 0.15% നേട്ടവുമായി 81,304ൽ. 24,823ൽ തുടങ്ങി 24,916 വരെ എത്തിയ നിഫ്റ്റിയുള്ളത് 0.1% നേട്ടവുമായി 24,876ലും.

കഴിഞ്ഞ വാരാന്ത്യം യുഎസ് ഓഹരി വിപണികളും ഇന്ന് രാവിലെ ജാപ്പനീസ് വിപണിയായ നിക്കേയിയും നേരിട്ട് തളർച്ച ഇന്ത്യൻ വിപണികളിലും അലയടിക്കുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാൽ യുഎസ് മാന്ദ്യഭീഷണിയിലല്ലെന്ന വിലയിരുത്തലുകൾ വന്നതോടെ വിപണി നേട്ടത്തിന്റെ ട്രാക്ക് പിടിച്ചുതുടങ്ങിയിട്ടുണ്ട്. വിപണിയിലാകെ ആവേശം പ്രകടമല്ലെങ്കിലും ചില ഓഹരികൾ വ്യക്തിഗതമായി നടത്തുന്ന നേട്ടങ്ങളും കരുത്താകുന്നുണ്ട്.

കിതച്ചവരും കുതിച്ചവരും.

നിഫ്റ്റി മിഡ് ക്യാപ്പ്, സ്മോൾക്യാപ്പ് എന്നിവ 0.4 മുതൽ 1.14% വരെ നഷ്ടത്തിലായി. നിഫ്റ്റി മെറ്റൽ 0.9%, പൊതുമേഖലാ ബാങ്ക് 1.15%, ഓയിൽ ആൻഡ് ഗ്യാസ് 1.30% എന്നിങ്ങനെയും ഇടിഞ്ഞു. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് മെറ്റൽ ഓഹരികളെ വീഴ്ത്തിയത്. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 0.51 ശതമാനവും ബാങ്ക് നിഫ്റ്റി 0.37 ശതമാനവും കയറി. നിഫ്റ്റി എഫ്എംസിജി 0.85 ശതമാനവും ഉയർന്നു. എസ്ബിഐ, കനറാ ബാങ്ക് എന്നിവയുടെ റേറ്റിങ് താഴ്ത്തിയ ഗോൾഡ്മാൻ സാക്സിന്റെ നടപടി പൊതുമേഖലാ ബാങ്ക് ഓഹരികളെ തളർത്തി.
എസ്ബിഐ ലൈഫ്, സിപ്ല, ശ്രീറാം ഫിനാൻസ്, ടാറ്റാ കൺസ്യൂമർ, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയാണ് നിഫ്റ്റി 50ൽ 1.4% വരെ ഉയർന്ന് നേട്ടത്തിൽ മുന്നിൽ.

Also read:  ഓഹരി വിപണി നേരിയ നേട്ടത്തോടെ ക്ലോസ്‌ ചെയ്‌തു

ഒഎൻജിസി, ഹിൻഡാൽകോ, എൻടിപിസി, ടാറ്റാ മോട്ടോഴ്സ്, കോൾ ഇന്ത്യ എന്നിവ 1.45 മുതൽ 3.74% വരെ താഴ്ന്നു. ഇന്നത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് ജിഎസ്ടി കുറയ്ക്കുന്നത്. സംബന്ധിച്ച് തീമാനമുണ്ടായേക്കുമെന്ന പ്രതീക്ഷകൾക്കിടെയാണ് ഇൻഷുറൻസ് കമ്പനികളുടെ ഓഹരികളുടെ നേട്ടം.ജിഎസ്ടി സ്ലാബ് പരിഷ്കരണ തീരുമാനമുണ്ടായേക്കാമെന്ന പശ്ചാത്തലത്തിൽ എഫ്എംസിജി ഓഹരികളും നേട്ടത്തിലാണ്. ക്രൂഡ് ഓയിൽ വില വീണ്ടും നേട്ടത്തിലായത് എണ്ണ ഓഹരികളെ സമ്മർദ്ദത്തിലുമാക്കി.ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക്,ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിൽ മുന്നിൽ. ഒരു ശതമാനം വരെയാണ് ഇവയുടെ നേട്ടം. എൻടിപിസി, ടാറ്റാ മോട്ടോഴ്സ്, പവർഗ്രിഡ്, ടാറ്റാ സ്റ്റീൽ, എസ്ബിഐ എന്നിവയാണ് 1.67% വരെ താഴ്ന്ന് നഷ്ടത്തിൽ മുൻനിരയിൽ.

Also read:  കടുവ നിരീക്ഷണത്തിനുള്ള ഗിന്നസ് റെക്കോർഡ് പ്രകാശ് ജാവദേക്കർ ഇന്ത്യയ്ക്ക് സമര്‍പ്പിക്കും

നേട്ടത്തിന്റെ ചിറകിൽ സ്പൈസ്ജെറ്റ്.

സ്പൈസ്ജെറ്റിന്റെ ഓഹരിവില ഇന്നൊരുവേള 5.5 ശതമാനത്തിലധികം ഉയർന്നു. കാർലൈൽ ഏവിയേഷൻ മാനേജ്മെന്റിന് വീട്ടാനുള്ള 13.76 കോടി ഡോളറിന്റെ (1,150 കോടി രൂപ) കടം പ്രവർത്തന പുനഃക്രമീകരണത്തിന്റെ ഭാഗമായി ഓഹരികളാക്കി മാറ്റാനുള്ള തീരുമാനവും പ്രൊമോട്ടറും ചെയർമാനുമായ അജയ് ഗോയൽ 10% ഓഹരി വിറ്റഴിച്ചേക്കുമെന്ന റിപ്പോർട്ടുകളും ഓഹരികളെ ഇന്ന് സ്വാധീനിച്ചിട്ടുണ്ട്.
ഓല ഇലക്ട്രിക് ഓഹരി 4% താഴേക്കുപോയി. കമ്പനിയുടെ മൊത്തം ഓഹരികളിൽ 4% മതിക്കുന്ന 18.18 കോടി ഓഹരികൾ കൂടി ഇന്ന് വിൽപനയ്ക്ക് എത്തിയ പശ്ചാത്തലത്തിലായിരുന്നു ഇടിവ്. ഐപിഒയുടെ ഭാഗമായി ആങ്കർ നിക്ഷേപർക്ക് ഏർപ്പെടുത്തിയ ലോക്ക്-ഇൻ കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് ഈ ഓഹരികൾ കൂടി വിപണിയിലെത്തിയത്.

ഒഎൻജിസിയിൽ നിന്ന് 1,402 കോടി രൂപയുടെ ഓർഡർ നേടിയ ഡീപ് ഇൻഡസ്ട്രീസ് ഓഹരി 19% വരെ ഉയർന്നു. ഓയിൽ ആൻഡ് ഗ്യാസ് രംഗത്ത് ഡ്രില്ലിങ്, പര്യവേക്ഷണം, ഉൽപാദന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കമ്പനിയാണിത്. എൻടിപിസി ഗ്രീൻ എനർജിയിൽ നിന്ന് വമ്പൻ ഓർഡർ ലഭിച്ച സുസ്ലോൺ എനർജിയുടെ ഓഹരി രണ്ട് ശതമാനത്തിലധികം ഉയർന്നു. 1,166 മെഗാവാട്ടിന്റെ കാറ്റാടി അധിഷ്ഠിത ഊർജ ഓർഡറാണ് ലഭിച്ചത്. ഈ രംഗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കരാർ ആണിത്.

Also read:  വാളയാര്‍ പെണ്‍കുട്ടികളുടെ ദൂരൂഹ മരണം ; അന്വേഷണം സിബിഐ ഏറ്റെടുത്തു

അപ്പർ-സർക്യൂട്ടിൽ കിറ്റെക്സ്.

കേരള കമ്പനികളിൽ ഇന്നത്തെ താരമായി കിറ്റെക്സ്. മികച്ച ബിസിനസ് അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ കിറ്റെക്സ് ഓഹരി വില ഇന്നും 5% ഉയർന്ന് അപ്പർ സർക്യൂട്ടിലായി. കൊച്ചിൻ മിനറൽസ് 4.95%, ഈസ്റ്റേൺ 4.59%, സ്റ്റെൽ ഹോൾഡിങ്സ് 2.81% എന്നിങ്ങനെയും ഉയർന്ന് നേട്ടത്തിൽ മുൻപന്തിയിലുണ്ട്. മുത്തൂറ്റ് ഫിനാൻസ്, ഫെഡറൽ ബാങ്ക് എന്നിവയും നേട്ടത്തിലേറി.

5% ഇടിഞ്ഞ് സഫ സിംസാണ് നഷ്ടത്തിൽ മുന്നിൽ. സെല്ല സ്പേസ് 4.89%, ഡബ്ല്യുഐപിഎൽ 3.74%, മുത്തൂറ്റ് കാപ്പിറ്റൽ 3.31%, ആഡ്ടെക് സിസ്റ്റംസ് 3.06%, കൊച്ചിൻ ഷിപ്പ്യാർഡ് 2.87% എന്നിങ്ങനെയും നഷ്ടത്തിലാണ്. ഹാരിസൺസ് മലയാളം, അഗ്രോ, പോപ്പീസ്, വി-ഗാർഡ്, പോപ്പുലർ വെഹിക്കിൾസ്, നിറ്റ ജെലാറ്റിൻ, ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫാക്ട്, കല്യാൺ ജ്വല്ലേഴ്സ്, ആസ്റ്റർ, ഇസാഫ്, മണപ്പുറം ഫിനാൻസ് എന്നിവയും ചുവന്നു.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES