മസ്കത്ത് : ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് 29 നു സലാലയിൽ വെച്ച് നടക്കും.കോൺസുലാർ, കമ്മ്യൂണിറ്റി വെൽഫെയർ,പാസ്പോര്ട്ട് ,വിസാ ,അറ്റസ്റ്റേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകും.സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് മുൻകൂർ അപ്പോയിൻറ്മെൻറ് കൂടാതെ ക്യാമ്പിൽ കോൺസുലാർ സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഇന്ത്യൻ അംബാസഡർ അമിത് നാരംഗിൻറെ അധ്യക്ഷതയിൽ ഓപൺ ഹൗസ് വൈകുന്നേരം 5.30മുതൽ രാത്രി ഏഴ് മണി വരെ നടക്കും.
ഓപൺഹൗസിൽ ഇന്ത്യൻ പൗരൻമാർക്ക് തങ്ങളുടെ പരാതികൾ ഉന്നയിക്കാം. അന്വേഷണങ്ങൾക്ക് എംബസി ഹെൽപ്പ് ലൈൻ നമ്പറായ 98282270, ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല നമ്പർ 91491027 / 23235600 എന്നിവയിൽ ബന്ധപ്പെടാം.