ദോഹ : ഖത്തർ കേരള കൾച്ചറൽ സെന്റർ (കെസിസി) ഭാരവാഹികൾ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ വിപുലുമായി കൂടിക്കാഴ്ച നടത്തി.കെസിസി ഭാരവാഹികളായ സകരിയ്യ മാണിയൂർ (ജനറൽ സെക്രട്ടറി), സി.പി.മുഹമ്മദലി ഹാജി (അഡ്വസറി ബോർഡ്), മൊയ്തീൻ കുട്ടി വയനാട് (വൈസ് പ്രസിഡന്റ്), ഹമദ് മൂസ്സ (വൈസ് പ്രസിഡന്റ്), അബു മണിച്ചിറ എക്സിക്യൂട്ടീവ്) തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കെസിസിയുടെ സാമൂഹിക, സാംസകാരി, വിദ്യാഭ്യാസ പ്രവർത്തനങ്ങളെകുറിച്ച് ഭാരവാഹികൾ അംബാസിഡറുമായി വിശദമായി സംസാരിച്ചു.കെസിസി ഭാരവാഹികൾക്ക് ഇന്ത്യൻ എംബസിയിൽ ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. അംബാസിഡർക്ക് പുറമെ എംബസി ഫസ്റ്റ് സെക്രട്ടറി സചിൻ ശംക്പാൽ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
