വാര്‍ഷിക പൊതുയോഗ സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു
അബുദാബി : ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറള്‍ സെന്റര്‍ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് യോഗേഷ് പ്രഭു അദ്ധ്യക്ഷനായിരുന്നു.
യോഗത്തില്‍, പുതിയ ഭാരവാഹികളായി ഡി നടരാജന്‍ (പ്രസിഡന്റ്) സന്തോഷ് മൂര്‍ക്കോത്ത് ( വൈസ് പ്രസിഡന്റ് ). പി സത്യബാബു ( ജനറല്‍ സെക്രട്ടറി), റെനി തോമസ് ( അസിസ്റ്റന്റ് സെക്രട്ടറി), ലിംസോണ്‍ കെ ജേക്കബ് ( ട്രഷറര്‍). മഹേഷ് സി ( അസിസ്റ്റന്റ് ട്രഷറര്‍) ജോസഫ് ജോര്‍ജ് ആനിക്കാട്ടില്‍ ( എന്റര്‍ടെയ്‌മെന്റ്), ദീപക് കുമാര്‍ ദാഷ് (ലിറ്റററി), ഗിരീഷ് കുമാര്‍ (സ്‌പോര്‍ട്‌സ്), ടി എന്‍ കൃഷ്ണന്‍ ( ഓഡിറ്റര്‍), നൗഷാദ് നുൂര്‍ മുഹമദ് ( സതേണ്‍ റീജിയന്‍ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.












