മൂന്ന് ദിവസത്തെ പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ക്ക് മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനമായ ഇന്‍ഡോറില്‍ തുടക്കമായി.17-ാംമത് പ്രവാസി ഭാരതീയ ദിവാസ് സമ്മേളനത്തില്‍ ‘അമൃതകാലത്ത് ഇന്ത്യയുടെ പുരോഗതിയില്‍ പ്രവാസി കള്‍ വിശ്വസ്തരായ പങ്കാളികള്‍’ എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ പ്ര മേയം
മധ്യപ്രദേശ്: മൂന്ന് ദിവസത്തെ പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ക്ക് മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനമായ ഇന്‍ഡോറില്‍ തുടക്കമായി.17-ാംമത് പ്രവാസി ഭാരതീയ ദിവാസ് സമ്മേളനത്തില്‍ ‘അമൃ തകാലത്ത് ഇന്ത്യയുടെ പുരോഗതിയില്‍ പ്രവാസികള്‍ വിശ്വസ്തരായ പങ്കാളികള്‍’ എന്നതാണ് ഇത്തവണ ത്തെ സമ്മേളനത്തിന്റെ പ്രമേയം.
സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഞായറാഴ്ച യുവജന പ്രവാസി സമ്മേളനം മന്ത്രി എസ് ജയശങ്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസി ദിനമായ തിങ്കളാഴ്ചത്തെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാപന സമ്മേളന ഉദ്ഘാടനം രാഷ്്ട്രപതി ദ്രൗപതി മുര്‍മുവുമാണ് നിര്‍വഹിക്കുക. പ്രധാന വേദിയായ വിജയ് നഗറിലെ ബ്രില്യന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന യുവജന സമ്മേളനത്തോടെയാണ് പ്ര വാസി ഭാരതീയ ദിവസ് സമ്മേളനം ആരംഭിക്കുന്നത്.
29 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ അടക്കം 3500 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടു ക്കുക. പ്രവാസികള്‍ക്ക് വീടുകളില്‍ താമസമൊരുക്കിയും ആഗോള ഉദ്യാനം നിര്‍മ്മിച്ചും സമ്മേളനത്തെ വരവേല്‍ക്കുകയാണ് ഇന്‍ഡോര്‍ നഗരം.37 ഹോട്ടലിലും നൂറോളം വീടുകളിലുമാണ് പ്രവാസി പ്രതിനിധി കള്‍ക്ക് വേണ്ടിയുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. 1915ല്‍ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്ക യില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ദിവസത്തിന്റെ അനുസ്മരണമെന്ന നിലയിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവാസി ദിനം ആചരിക്കുന്നത്.
പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിലും പ്രവാസി വോട്ടവകാശം തന്നെയായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. സുപ്രീംകോടതി നിര്‍ദേശം പ്രവാസികള്‍ക്ക് അനുകൂലമായിട്ടും കേന്ദ്രം അനുകൂലിച്ചില്ലെന്ന പരാതിയാണ് പ്രവാസികള്‍ക്കുള്ളത്. ഭരണഘടനയുടെ 17-ാം അനുച്ഛേദമനുസരിച്ച് ഇന്ത്യയിലെ പൗരന്മാ ര്‍ക്ക് വോട്ടവകാശമുണ്ടെന്നിരിക്കെ എന്തുകൊണ്ട് പ്രവാസി ഇന്ത്യക്കാര്‍ തഴയപ്പെടുന്നുവെന്നാണ് പ്രവാ സികള്‍ ചോദിക്കുന്നത്. വലിയരീതിയില്‍ വിദേശനാണ്യം രാജ്യത്തിന് നേടികൊടുക്കുന്നവരെ ജനാധി പത്യാവകാശത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചയാക്കുകയാണ് ലക്ഷ്യ മെന്ന് യു.എ.ഇ യിലെ സംഘടനകളും വ്യക്തമാക്കി.
ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന സാധാരണ തൊഴിലാളികളെ പങ്കെടുപ്പിക്കുന്നതിലൂടെ സമ്മേളനം സാ ധാരണക്കാര്‍ക്കുകൂടി പങ്കാളിത്തമുള്ളതാണെന്ന് ബോധ്യപ്പെടുത്തുന്നു. കൂടാതെ സംരംഭകര്‍, ഉദ്യോഗ സ്ഥര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവരും യു.എ.ഇയില്‍ നിന്നും പങ്കെടുക്കും. തൊഴിലാളി കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള യാത്രാച്ചെലവുകള്‍ വിവിധ സംഘടനകളുടെ സഹായത്തിലാണ് സമാഹരിച്ചത്. മറ്റുള്ള പ്രതിനിധികള്‍ സ്വന്തം ചെലവിലാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഇത്തവണത്തെ പ്രവാസി ഭാരതീയ സമ്മാനവും സമ്മേളനത്തില്‍ രാഷ്ട്രപതി സമ്മാനിക്കും. യു.എ. ഇ യി ല്‍ നിന്നുള്ള സിദ്ധാര്‍ഥ് ബാലചന്ദ്രന്‍ അടക്കം 27 പേര്‍ക്കാണ് സ മ്മാനം. 2003ലാണ് പ്രവാസി ഭാരതീയ ദി വസ് സമ്മേളനത്തിന് തുടക്കമിട്ടത്. പ്രഥമസമ്മേളനം മുതല്‍ 269 പേര്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ ന ല്‍കിയിട്ടുണ്ട്. മൂന്നുദിവസ ത്തെ സമ്മേളനം 10ന് സമാപിക്കും.













