ഇന്ത്യയില്‍ ഒമിക്രോണിന്റെ സബ് വേരിയന്റ് ബിക്യു.1 ന്റെ ആദ്യ കേസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പൂനെയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ സാമ്പിളാണ് പോസിറ്റീ വാണെന്ന് കണ്ടെത്തിയത്
പൂനെ: ഇന്ത്യയില്‍ ഒമിക്രോണിന്റെ സബ് വേരിയന്റ് ബിക്യു.1 ന്റെ ആദ്യ കേസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പൂനെയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ സാമ്പിളാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഗുജറാ ത്ത് ബയോടെക്നോളജി അടുത്തിടെ മറ്റൊരു വേരിയന്റായ BF.7 കണ്ടെത്തിയതിന് പിന്നാലെയാണ് ബിക്യു.1 വേരിയന്റും കണ്ടെത്തി യത്. ഉത്സവ സീസണിന് മുന്നോടിയായി മറ്റൊരു തരംഗത്തിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പു ണ്ട്.
നിലവില്‍ യുഎസില്‍ ഒമിക്രോണിന്റെ ബിഎ.5 പടരുന്നതായാണ് റിപ്പോര്‍ട്ട്. ശാസ്ത്രജ്ഞരുടെ അഭിപ്രാ യത്തില്‍, ബിക്യു.1, ബിഎഫ്.7 എന്നീ ഉപ വകഭേദങ്ങള്‍ കൂടുതല്‍ പകര്‍ച്ചാശേഷിയുള്ള മ്യൂട്ടേഷനുക ളാണ്. ഈ മ്യൂട്ടേഷനുകള്‍ കൂടുതല്‍ വേഗത്തില്‍ പടരുന്നതും വാക്‌സിന്‍ വഴി ആര്‍ജ്ജിച്ച പ്രതിരോധ കവചത്തെ എളുപ്പത്തില്‍ ഭേദി ക്കുന്നതുമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.