മന്ത്രിയെ ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുണ്ടെന്ന് പഠിപ്പിക്കാന്‍ ക്ലാസെടുക്കുന്ന തരത്തിലാണ് യുവമോ ര്‍ച്ച സമരം നടത്തിയത്. എന്നാല്‍ കശ്മീര്‍ കേന്ദ്രഭരണപ്രദേശമായ കാര്യമറിയാതെ ജമ്മു കശ്മീ രി നെയും സംസ്ഥാനമായി കണക്കാക്കി 29 സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് യുവമോര്‍ച്ച പഠിപ്പിച്ചത്
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞ് പരിഹാസ്യനായ വിദ്യാഭ്യാസ മന്ത്രി ശിവ ന്‍കുട്ടിയെ പഠിപ്പിക്കാനെത്തിയ യുവമോര്‍ച്ചയ്ക്കും എണ്ണം തെറ്റി . സംസ്ഥാനങ്ങളുടെ എണ്ണമറിയാത്ത മ ന്ത്രിയെ പഠിപ്പിക്കുന്ന തരത്തിലായിരുന്നു പ്രതിഷേധം പരിപാടി സംഘടിപ്പിച്ചത്. സെക്രട്ടേറിയേറ്റിന് മു ന്നില്‍ പ്രതിഷേധവുമായെ ത്തി യ യുവമോര്‍ച്ചയുടെ മന്ത്രിയെ പഠിപ്പിക്കല്‍ സമരവും സംസ്ഥാനങ്ങ ളുടെ എണ്ണം തെറ്റായി പറഞ്ഞ് പരിഹാസ്യമായി മാറി.
ഇന്ത്യയില്‍ എത്ര സംസ്ഥാനം ഉണ്ടെന്നറിയാത്ത ശിവന്‍കുട്ടിയെ പഠിപ്പിക്കുന്ന രീതിയിലാണ് സമരം ആ സൂത്രണം ചെയ്തത്. പക്ഷേ പഴയ ഇന്ത്യയുടെ ഭൂപടവുമായാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വിദ്യാഭ്യാസമ ന്ത്രിയ്ക്ക് ക്ലാസ് എടുക്കാനെത്തിയത്. ജമ്മു കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കുന്നതിന് മുന്‍ പുള്ള ഭൂപട മാണ് പ്രവര്‍ത്തകര്‍ കൊണ്ടുവന്നത്. മന്ത്രിയെ പഠിപ്പിക്കുന്നതിനിടെ ജമ്മു കശ്മീരിനെ സംസ്ഥാനമായി എ ണ്ണുകയും രാജ്യത്ത് 29 സംസ്ഥാനങ്ങളുണ്ടെന്നുമാണ് യുവമോര്‍ച്ച നേതാവ് പഠിപ്പിച്ചത്.
ഇന്ത്യയില്‍ ആകെ 35 സംസ്ഥാനങ്ങളുണ്ടെന്നായിരുന്നു ശിവന്‍കുട്ടി പരാമര്‍ശിച്ചത്. സംസ്ഥാനങ്ങളുടെ എണ്ണം തെറ്റിയത് നാക്കുപിഴയെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി തന്നെ ആക്ഷേപിച്ച് ആശ്വസിക്കുന്നവര്‍ അത് തുടര്‍ന്നോട്ടെയെന്നും വ്യക്തമാക്കിയിരുന്നു.