ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ വാക്‌സീന്‍ അതിവേഗം ലഭിക്കാന്‍ കോവിഡ് വാക്‌സീനുകള്‍ക്ക് പേറ്റന്റ് ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണെന്ന് യുഎസ് വൈസ് പ്രസി ഡന്റ് കമല ഹാരിസ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങ ള്‍ക്ക് കൂടുതല്‍ വാക്‌സീന്‍ അതിവേഗം ലഭിക്കാന്‍ കോവിഡ് വാക്‌സീനുകള്‍ക്ക് പേറ്റന്റ് ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി.
കോവിഡ് സാഹചര്യം രൂക്ഷമായ ഇന്ത്യയ്ക്ക് എല്ലാ സഹായവും നല്‍കും. ഉറ്റവര്‍ നഷ്ടമായവരുടെ വേദനയ്‌ക്കൊപ്പം തങ്ങള്‍ നില്‍ക്കും. സാധ്യമായ എല്ലാ സഹായവും അമേരിക്ക ഇന്ത്യക്ക് എത്തി ക്കുമെന്നും കമല ഹാരിസ് പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ അമേരിക്ക ബുദ്ധിമുട്ടിയപ്പോള്‍ ഇന്ത്യ സഹായം എത്തിച്ചു. ഇപ്പോള്‍ ഇന്ത്യയെ അമേരിക്ക സഹായിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.