മസ്‌കത്ത് : ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി) പ്രതിനിധി സംഘം ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ (എംഎസ്ജി) സന്ദര്‍ശിച്ചു. ഐസിജി ഡയറക്ടര്‍ ജനറല്‍ വൈസ് അഡ്മിറല്‍ എസ് പരമേശ്വരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മസ്‌കത്തിലെത്തിയത്.എംഎസ്ജിയില്‍ ആക്ടിങ് ഹെഡ് ഇന്ത്യന്‍ സംഘത്തെ സ്വീകരിച്ചു. ഒമാനി സമുദ്ര സുരക്ഷയില്‍ കേന്ദ്രം വഹിക്കുന്ന തന്ത്രപ്രധാനമായ പങ്കിനെ കുറിച്ചും ചുമതലകളെക്കുറിച്ചും വിശദീകരിച്ചു. എംഎസ്ജിയുടെ സൗകര്യങ്ങളും സംവിധാനങ്ങളും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സംഘം സന്ദര്‍ശിച്ചു.
