കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ. പൗരന്മാരുടെ സുരക്ഷയെക്കരുതിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. മെയ് 15 വരെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഒസ്ട്രേലിയയില്‍ ഇറങ്ങാന്‍ അനുവദിക്കില്ല
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ. പൗരന്മാരുടെ സുരക്ഷയെക്കരുതിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രതികരിച്ചു. മെയ് 15 വരെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഒസ്ട്രേലിയയില്‍ ഇറങ്ങാന്‍ അനുവദിക്കില്ല.
ഇന്ത്യയില്‍ നിന്ന് നേരിട്ടല്ലാതെ എത്തുന്ന വിമാനങ്ങള്‍ ദോഹ, സിംഗപ്പൂര്‍, കോലാലംപൂര്‍ എന്നിവിടങ്ങളില്‍ തദ്ദേശ സര്‍ക്കാറുകളുമായി ഇടപെട്ട് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അറിയിച്ചു.
എന്നാല്‍ കോവിഡ് പ്രതിരോധത്തിനായി സഹായങ്ങള്‍ ചെയ്യുമെന്ന് ഓസ്ട്രേലിയ അറിയിച്ചു. ഇപ്പോള്‍ തന്നെ ആവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ അയച്ചിട്ടുണ്ട്. ഇതിന് പുറമേ 500 വെന്റിലേറ്ററുകള്‍, 1 ദശലക്ഷം സര്‍ജിക്കല്‍ മാസ്‌ക്, ഒരു ലക്ഷം ഗൂഗിള്‍സ്, ഒരു ലക്ഷം ജോഡി കൈയ്യുറകള്‍, 20000 ഫേയിസ് ഷീല്‍ഡുകള്‍ എന്നിവയും അയക്കുമെന്നും ഓസ്ട്രേലിയ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയുടെ കോവിഡ് പരിശോധനഫലം വിശ്വാസയോഗ്യമല്ലെന്ന് പശ്ചിമ ഓസ്‌ട്രേലിയ. ഇന്ത്യയില്‍ നിന്നെത്തി ഹോട്ടല്‍ ക്വാറന്റെനില്‍ കഴിയുന്നവരില്‍ കോവിഡ് രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമര്‍ശനം. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ഇന്ത്യയില്‍ നിന്നെത്തിയ നാലുപേരാണ് കൊവിഡ് പോസിറ്റീവായത്. ഇന്ത്യയില്‍ പരിശോധന നടത്തിയ ശേഷമാണ് ഇവരെത്തിയത്.











