ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കേരള ചാപ്റ്റ ര്‍ ഉദ്ഘാടനം 18ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ നിര്‍വഹിക്കും. മറൈ ന്‍ ഡ്രൈവ് താജ് ഗേറ്റ്വേയില്‍ നടക്കുന്ന ചടങ്ങില്‍ വൈറ്റില ചക്കരപ്പറമ്പിലെ കേന്ദ്ര ഓ ഫീസ് ഉദ്ഘാടനം ഗള്‍ഫാര്‍ ഗ്രൂപ്പ് എം ഡി ഡോ.പി. മുഹമ്മദ് അലി നിര്‍വഹിക്കും

കൊച്ചി: ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേ ഴ്സിന്റെ കേരള ചാപ്റ്റര്‍ ഉദ്ഘാട നം 18ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ നിര്‍വഹി ക്കും. മറൈന്‍ ഡ്രൈവ് താജ് ഗേറ്റ്വേയി ല്‍ നടക്കുന്ന ചടങ്ങില്‍ വൈറ്റില ചക്കരപ്പറമ്പിലെ കേന്ദ്ര ഓഫീസ് ഉദ്ഘാടനം ഗള്‍ഫാര്‍ ഗ്രൂ പ്പ് എം ഡി ഡോ.പി. മുഹമ്മദ് അലി നിര്‍വഹിക്കും. മിഡില്‍ ഈസ്റ്റില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള പ്രമുഖ വ്യവ സായ വാണിജ്യ പ്രമുഖര്‍ ചടങ്ങില്‍ പ ങ്കെടുക്കും.
ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെയും ബിസിനസ്, പ്രൊഫഷണ ലുകളുടെ സംരംഭമാണ് ഇ ന്‍ഡോ,ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ്. ഈ മേഖലയിലെ സാമ്പത്തിക, വ്യാവസായി ക, വാണിജ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ബന്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഊര്‍ജ്ജസ്വലവും സമൃദ്ധ വുമായ ബിസിനസ് സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതി നു രൂപം നല്‍കിയിരിക്കുന്നത്.ഒന്നിലേറെ രാ ജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും പ്രവര്‍ത്തന ങ്ങളുമു ള്ള ചേംബര്‍ ഏഷ്യന്‍ മേഖലയില്‍ ഇത്തരത്തി ല്‍ ആദ്യത്തേതാണ്. ചേംബര്‍ അംഗങ്ങളില്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും നിന്നുള്ള പ്രമു ഖ വ്യവസായ വാണിജ്യ നേതാക്കള്‍ ഉള്‍പ്പെടുന്നു.
നെറ്റ്വര്‍ക്കിങ് ബിസിനസ് പ്രമോഷനുകള്‍, ഏറ്റവും പുതിയ ട്രെന്‍ഡുകളെ കുറിച്ചുള്ള വിവരങ്ങള്‍, അവ സരങ്ങള്‍, സിസ്റ്റങ്ങള്‍, നിയമാനുസൃത അപ്ഡേറ്റുകള്‍, പുതിയ കാലത്തെ ബിസിനസ്സ് മോഡലുകള്‍ സ്ഥാപിക്കുന്നതിനും ബന്ധിപ്പിക്കുന്നതിനും പിന്തുണ, സംവിധാനങ്ങളും സാങ്കേതിക വിദ്യയും, ഗുണമേ ന്മയുള്ള ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും സംയുക്ത പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുക തുടങ്ങിയ നേട്ടങ്ങ ള്‍ അംഗങ്ങള്‍ക്ക് ലഭിക്കുമെന്ന് ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ചേംബര്‍ സാന്നിധ്യം അറിയി ച്ചു. കഴിഞ്ഞ മെയില്‍ ഒമാന്‍ വാണിജ്യ വ്യവസായ നിക്ഷേപക പ്രോ ത്സാഹന മന്ത്രി ക്വയ്സ് ബിന്‍ മുഹ മ്മദ് അല്‍ യൂസഫിന്റെ നേതൃത്വത്തിലുള്ള ഒമാന്‍ സംഘം മുംബൈയില്‍ ചേംബര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജബല്‍ അലി ഫ്രീ സോണ്‍ ഏരിയയുമായി സഹകരിച്ച് ചേംബര്‍ ഒക്ടോബര്‍ മാസത്തില്‍ ജഫ്സ ഗുണഭോക്താക്കളുടെ യോഗം മുംബൈയില്‍ സംഘടിപ്പിച്ചു.
സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡ സ്ട്രി (ഫിക്കി) എന്നിവരുടെ സഹകരണത്തോടെ ഇന്‍ഡോ ഗള്‍ ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓ ഫ് കൊമേഴ്സ് സെപ്റ്റംബറില്‍ ദുബായിലും സൗദി അറേബ്യയിലും കണകിവിറ്റി മീറ്റ് സംഘടിപ്പിച്ചിരു ന്നു.
2022 മാര്‍ച്ച് 4ന് ദുബായില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ.ഭഗവത് കെ കാരാടാണ് ചേംബറിന്റെ ഉദ്ഘാ ടനം നിര്‍വഹിച്ചത്. ഷാര്‍ജ ഫ്രീ സോണ്‍സ് ഡയറക്ടര്‍ ജനറല്‍ ഡോ. സഊദ് മസ്റോയ് മുഖ്യാ തിഥിയായി രുന്നു. എഴുത്തുകാരന്‍ ചേതന്‍ ഭഗത്, സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് എന്നിവര്‍ ചടങ്ങില്‍ പങ്കെ ടുത്തിരുന്നു. നിലവില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളായ യുഎഇ, ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എ ന്നിവിടങ്ങളില്‍ ഘടകങ്ങളുണ്ട്. ഇന്ത്യയില്‍ മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലുമുണ്ട്. മിഡില്‍ ഈസ്റ്റി ലെ മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഘടകങ്ങള്‍ രൂപീകരിക്കും.
ഒമേഗ ഓസ്‌കോണ്‍ ഗ്രൂപ്പ്സ് മാനേജിങ് ഡയറക്ടര്‍ ഡോ.എന്‍.എം ഷറഫുദ്ധീന്‍ ആണ് ചേംബര്‍ ചെയ ര്‍ മാന്‍.ഡോ.ജെയിംസ് മാത്യു (വൈസ് ചെയര്‍മാന്‍ യു എ ഇ), അഹ മ്മദ് കബീര്‍ (വൈസ് ചെയര്‍മാന്‍ സൗ ദി അറേബ്യ), ഡോ.സുരേഷ്‌കുമാര്‍ മധുസൂദനന്‍ (സെക്രട്ടറി ജനറല്‍ മുംബൈ), ഡേവിസ് കല്ലൂക്കാരന്‍ (ഡയറക്ടര്‍ ഒമാന്‍), ജഗദീപ് സിങ് റിക്കി (ഡയറക്ടര്‍ ന്യൂഡല്‍ഹി), കെ.എക്‌സ്. മുഹമ്മദ് റാഫി (ഡയറക്ടര്‍ യുഎഇ), രാജേഷ് സാഗര്‍ (ഡയറക്ടര്‍ കുവൈത്ത്), ടി.സി വര്‍ഗീസ് (എക്സിക്യൂട്ടീവ് ഡയ റക്ടര്‍ കൊച്ചി) എ ന്നിവരാണ് മറ്റു ഭാരവാഹികള്‍. ശ്രീജിത് കുനിയിലാണ് കേരള പ്രസിഡന്റ്.