200 കോടി രൂപ പരസ്യം സര്‍ക്കാര്‍ നല്‍കിയതിന്റെ ഉപകാരസ്മരണയാണ് മാധ്യമങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഇത് മാധ്യമ ധര്‍മല്ലെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു
തിരുവനന്തപുരം: മാധ്യമങ്ങള്‍ നടത്തുന്ന അഭിപ്രായ സര്‍വെകളിലൂടെ പ്രതിപക്ഷ നേതാവി നെയും യുഡിഎഫിനെയും തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം നടത്തു കയാണെന്ന് ചെന്നിത്തല. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന സര്‍ക്കാരിനെ വെള്ള പൂശാനുള്ള ശ്രമങ്ങളാണ് ഓരോ സര്‍വെയും. 200 കോടി രൂപ പരസ്യം സര്‍ ക്കാര്‍ നല്‍കിയതിന്റെ ഉപകാരസ്മരണയാണ് മാധ്യമങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഇത് മാധ്യമ ധര്‍മല്ലെ ന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഭരണകക്ഷിക്ക് ലഭിക്കുന്ന പരിഗണന ഒരു ശതമാനമെങ്കിലും യുഡിഎഫിന് ലഭിക്കേ ണ്ടേ? എന്തൊരു മാധ്യമ ധര്‍മമാണ് ഇത്. ഡല്‍ഹിയില്‍ ചെയ്യുന്നത് പോലെ യാണ് ഇവിടെ മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങള്‍ നല്‍കിയും വലയിലാക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാന ത്തിലാണ്. താന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്ക് മുമ്പിലും സര്‍ക്കാരിന് മുട്ട് മടക്കേണ്ടിവന്നു. തന്നെ തകര്‍ക്കാന്‍ സിപിഎമ്മിനോ സര്‍ക്കാരിന് കഴിയാത്ത തിനാല്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് അഭിപ്രായ സര്‍വെയിലൂടെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ഇപ്പോള്‍ വന്ന സര്‍വെകളും ഇനി വരാനിരിക്കുന്ന സര്‍വെകളും ഇത് തന്നെയാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.