കുവൈത്ത് സിറ്റി: ഇന്ത്യൻ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അറബിയിലേക്ക് വിവർത്തനം ചെയ്തവരെ അഭിനന്ദിച്ച് നരേന്ദ്രമോദി.വിവർത്തകരായ അബ്ദുല്ല അൽ ബറൂൻ, അബ്ദുൽ ലത്തീഫ് അൽ നെസെഫി എന്നിവരെ കുവൈത്ത് സിറ്റിയിലെ സെന്റ് റെജിസ് ഹോട്ടലില്‍ നടന്ന പ്രവാസി വ്യാപാര-സംഘടന യോഗത്തിനിടയിലാണ് മോദി കണ്ടത്. ഇരുവരുടെയും പ്രവർത്തി ആഗോളതലത്തിൽ ഇന്ത്യൻ സംസ്കാരത്തിന്റെ ജനപ്രീതി ഉയർത്തിക്കാട്ടുന്നതാണെന്ന് മോദി പറഞ്ഞു. 101 കാരനായ മുൻ ഐ.എഫ്.എസ് ഓഫീസർ മംഗൾ സൈൻ ഹന്ദയുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.
