സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തു വിടാത്തതില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്തിന്റെ ട്വിറ്റര്‍ പോസ്റ്റ്
സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍ സാഹചര്യങ്ങളും പ ഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്തിന്റെ ട്വിറ്റര്‍ പോസ്റ്റ്. തന്റെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ സഹതപിക്കുകയും ക ണ്ണീര്‍വാര്‍ക്കുകയും ചെയ്തവര്‍ അവഗണിക്കുവാനായിരുന്നുവെന്ന് പാര്‍വതി പറയുന്നു.
2019 ഡിസംബര്‍ 31ന് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. റിപ്പോര്‍ട്ട് പുറത്തു വി ടില്ലെന്നും രഹസ്യമാക്കി വയ്ക്കുമെന്നും ജസ്റ്റിസ് ഹേമ പറഞ്ഞിരു ന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമാ യി രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. തന്റെ അനുഭവം പറഞ്ഞപ്പോള്‍ കണ്ണീര്‍ വാര്‍ത്തത് ഇതിനായിരുന്നോ എന്ന് പാര്‍വതി ട്വിറ്ററില്‍ കുറിച്ചു.
പാര്‍വതിയുടെ കുറിപ്പ് :
ജസ്റ്റിസ് ഹേമയും അവരുടെ കമ്മിറ്റിയിലെ മറ്റ് അംഗങ്ങളും ഞാന്‍ അവര്‍ക്കു മുന്‍പില്‍ ഇരുന്ന് എ നിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുമ്പോള്‍ കണ്ണീര്‍രൊഴുക്കിയതും സ ഹതാപിച്ചും എത്ര ദാരുണം എ ന്ന് വിലപിച്ചു, ഇപ്പോള്‍ ഇങ്ങനെ പറയാന്‍ വേണ്ടിയായിരുന്നോ അത് എന്നാണ് പാര്‍വതി ചോദിക്കു ന്നത്. റിപ്പോര്‍ട്ട് രഹസ്യമാക്കി വയ്ക്കു മെന്നാണ് ജസ്റ്റിസ് ഹേമ പറയുന്നത്. അത് വേട്ടക്കാരെ സംരക്ഷി ക്കാന്‍ വേണ്ടിയല്ലേ.
പീഡനങ്ങളെക്കുറിച്ച് തങ്ങളോട് വെളിപ്പെടുത്തലുകള്‍ നടത്തിയ സത്രീകള്‍ പൊതുസമൂഹത്തോട് അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാണെങ്കില്‍ അങ്ങനെ ചെയ്യാമെന്നാണ് പറയുന്നത്. ഇ ങ്ങനെ പറയണമെങ്കില്‍ പ്രത്യേക ഹൃദയമില്ലായ്മയും ക്രൂരതയും വേണം- പാര്‍വതി കുറിച്ചു.
റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ ഡബ്ല്യു.സി.സിയും രംഗത്തെത്തി
റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതികരണവുമായി വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും രംഗത്തെത്തി.ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് രണ്ട് വര്‍ഷമാ യെന്നും നീതിക്ക് വേണ്ടി ഇനിയും എത്ര നാള്‍ കാത്തിരിക്കണമെന്നുമായിരുന്നു ഡബ്ല്യൂസിസി യുടെ ചോദ്യം. ജസ്റ്റിസ് ഹേമ, റിട്ട ഐഎഎസ് ഓഫീസര്‍ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍.
രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് സര്‍ക്കാര്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. മലയാള സിനിമാ രംഗത്തെ പ്രവര്‍ത്തകരോട് സംസാരിച്ച് സ്ത്രീ കളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം തുടങ്ങിയ പ്രശ്‌ന ങ്ങള്‍ പഠിച്ച് 2019 ഡിസംബര്‍ 31നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.