തോന്നക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകള്‍ക്കുമാണ് പിങ്ക് പൊലീ സില്‍ നിന്നും ക്രൂരത നേരിടേണ്ടിവന്നത്.പൊലീസ് വാഹനത്തില്‍നിന്ന് കാണാതായ മൊ ബൈലിനെ ച്ചൊല്ലിയാണ് പെണ്‍കുട്ടിക്കും പിതാവിനുമെതിരെ മോഷണം ആരോപിച്ചത്
തിരുവനന്തപുരം :മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് അച്ഛനെയും മകളെയും പൊതു മധ്യത്തില്‍ മോഷ്ടാക്കളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ച് പിങ്ക് പൊലീസ്. തോന്നക്കല്‍ സ്വദേശി ജയചന്ദ്ര നും മൂന്നാം ക്ലാസുകാരിയായ മകള്‍ക്കുമാണ് പിങ്ക് പൊലീസില്‍ നിന്നും ക്രൂരത നേരിടേണ്ടിവന്നത്.
പൊലീസ് വാഹനത്തില്‍നിന്ന് കാണാതായ മൊബൈലിനെച്ചൊല്ലിയാണ് പെണ്‍കുട്ടിക്കും പിതാ വിനുമെതിരെ മോഷണം ആരോപിച്ചത്. മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മക ളെയും പൊതുജന മധ്യത്തില്‍ പിങ്ക് പൊലീസ് പരസ്യമായി വിചാരണയും ചെയ്തു. ഒടുവില്‍ പൊലീ സ് വാഹനത്തില്‍ നിന്ന് തന്നെ മൊബൈല്‍ കണ്ടെത്തി.
ജയചന്ദ്രന്‍ വാഹനത്തില്‍ നിന്നും ഫോണ്‍ മോഷ്ടിക്കുന്നത് കണ്ടെന്ന് ആരോപിച്ചായിരുന്നു റോഡി ല്‍ തടഞ്ഞു നിര്‍ത്തിയുള്ള പരസ്യവിചാരണ. എന്നാല്‍ ഫോണ്‍ എടുത്തില്ലെന്ന് പറഞ്ഞിട്ടും അധി ക്ഷേപം തുടരുകയായിരുന്നു. ദേഹപരിശോധനയുള്‍പ്പെടെ നടത്തണമെന്നും പൊലീസുകാര്‍ പറ ഞ്ഞു. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഇടപെട്ടതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. മക ള്‍ കരഞ്ഞതോടെ പൊലീസുദ്യോഗസ്ഥ സമീപത്തുള്ളവരെ വിളിച്ചുകൂട്ടുകയും ദേഹ പരിശോധന നടത്തണമെന്നും സ്റ്റേഷനില്‍ കൊണ്ടുപോകണമെന്നും പറഞ്ഞു. ഇതിനിടെ പൊലീസ് വാഹന ത്തിലെ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നുതന്ന ഫോണ്‍ കണ്ടെത്തി.
പൊലീസ് വാഹനം പരിശോധിക്കാന്‍ നാട്ടുകാര്‍ നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധ നയില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നു തന്നെ മോഷ്ടിക്കപ്പെട്ടുവെന്ന് ആരോപിച്ച ഫോ ണും കണ്ടെത്തി.
ഫോണ്‍ കിട്ടിയിട്ടും ക്ഷമാപണം നടത്താതെ വീണ്ടും അധിക്ഷേപിച്ചെന്നും ഇദ്ദേഹം പറഞ്ഞു. സം ഭവത്തില്‍ ഏറെ ഭയന്നിരിക്കുകയാണ് തന്റെ കുഞ്ഞെന്നും, ജനങ്ങളുടെ മുന്നില്‍ തന്നെയും മക ളെയും കള്ളന്‍മാരാക്കിയെന്നും പൊലീസുദ്യോഗസ്ഥക്കെതിരെ നടപടി വേണമെന്നും ടാപ്പിങ് തൊ ഴിലാളിയായ ഇദ്ദേഹം ആവശ്യപ്പെട്ടു.











