ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ഇതര ജാതിക്കാരനെ പ്രണയിച്ച 19 കാരിയെ പി താവ് കഴുത്തറുത്ത് കൊലപ്പെടുത്തി.കേസില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. സം ഭവത്തില്‍ ഫിറോസാബാദ് സ്വദേശി മനോജ് റാത്തോഡി(42)നെ പൊലീസ് അറസ്റ്റ് ചെ യ്തത്.
ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ഇതര ജാതിക്കാരനെ പ്രണയിച്ച 19കാരിയെ പിതാവ് കഴു ത്തറുത്ത് കൊലപ്പെടുത്തി.കേസില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഫിറോസാബാദ് സ്വദേശി മനോജ് റാത്തോഡി(42)നെ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് മനോജ് റാത്തോഡിന്റെ മൂത്ത മകള്‍ രുചി റാത്തോഡിനെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെ ത്തിയത്.
മുകള്‍ നിലയില്‍ നിന്നു മകള്‍ താഴേക്ക് വരാത്തത് തിരക്കിയ അമ്മയോട് മനോജ് തന്നെയാണ് കൊലപാ തക വിവരം വെളിപ്പെടുത്തിയത്. ഇതോടെ കുട്ടിയുടെ അമ്മ പൊ ലീസിനെ വിവരമറിയിക്കുകയും പി ന്നാലെ ഇയാളെ പിടികൂടുകയായിരുന്നു. മനോജ്- നഗീന ദമ്പതിമാരുടെ നാല് മക്കളില്‍ മൂത്തയാളാണ് കൊല്ലപ്പെട്ട രുചി റാത്തോഡ്. ഇതരജാതിക്കാരനായ യുവാവുമായുള്ള മകളുടെ പ്രണയത്തെ മനോജ് എതിര്‍ത്തു. എന്നാല്‍ പിതാവിന്റെ എതിര്‍പ്പ് മറികടന്ന് പെണ്‍കുട്ടി യുവാവുമായുള്ള ബന്ധം തുടര്‍ ന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പ്രണയം തുടര്‍ന്നാല്‍ രണ്ട് പേരെയും കൊല്ലുമെന്ന് മകളെയും കാമുകനെയും മനോജ് ഭീഷണിപ്പെടു ത്തിയിരുന്നു. എന്നാല്‍ സുധീറിനെ വിവാഹം കഴിക്കണമെന്നായിരുന്നു മകളുടെ ആഗ്രഹം. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മനോജ് വീട്ടിലെത്തിയപ്പോള്‍ മകള്‍ക്കൊപ്പം കാമുകനെയും കണ്ടു. തുടര്‍ന്നാണ് കൊലപാതകത്തിനുള്ള ആസൂ ത്രണം ആരംഭിച്ചത്.
വ്യാഴാഴ്ച അര്‍ധരാത്രി വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന മകളെ ഈര്‍ച്ച വാള്‍ കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകം നടന്നത് വീ ട്ടിലെ മറ്റുള്ളവരൊന്നും അറിഞ്ഞിരുന്നില്ല. മകള്‍ എപ്പോള്‍ കൊല്ലപ്പെട്ടെന്ന് എനിക്കറിയില്ല. വീടിന്റെ ഒ ന്നാം നിലയിലാണ് അവളുടെ മു റി. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയായിട്ടും അവള്‍ താഴേക്ക് വന്നി ല്ല. അതോടെ ഞാന്‍ ഭര്‍ത്താവിനോട് മകളെ വിളിക്കാന്‍ പറഞ്ഞു. അപ്പോളാണ് മകളെ കൊലപ്പെടുത്തി യെന്ന് അദ്ദേഹം പറഞ്ഞത്. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു’.
പ്രതിയായ മനോജ് റാത്തോഡ് വള നിര്‍മാണ യൂണിറ്റിലെ ജോലിക്കാരനാണെന്ന് ഫിറോസാബാദ് നോര്‍ ത്ത് എസ് എച്ച് ഒ നരേന്ദ്രകുമാര്‍ ശര്‍മ പറഞ്ഞു. പ്രതി കുറ്റം സമ്മ തിച്ചതായും അദ്ദേഹം പറഞ്ഞു. അ ന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ കാമുകനില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെ ന്നും പൊലീസ് വ്യക്തമാക്കി.