പണം തട്ടിപ്പു നിരോധന നിയമ പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വിശാലമായ അധി കാരങ്ങള്‍ ശരിവച്ച ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി. ജുലൈ 27ലെ സുപ്രധാന വിധിയാണ് പരമോന്നത കോടതി പുനപരി ശോ ധിക്കാനൊരുങ്ങുന്നത്.
ന്യൂഡല്‍ഹി: പണം തട്ടിപ്പു നിരോധന നിയമ പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വിശാലമായ അധികാരങ്ങള്‍ ശരിവച്ച ഉത്തരവ് പുനപരിശോധിക്കുമെ ന്ന് സുപ്രീം കോടതി. ജുലൈ 27ലെ സുപ്രധാന വിധിയാണ് പരമോന്നത കോടതി പുന:പരിശോധിക്കാനൊരുങ്ങുന്നത്. ഉത്തരവി ലെ രണ്ടു കാര്യങ്ങളില്‍ പുനപരിശോധന വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം നല്‍കിയ പുനപരിശോധനാ ഹര്‍ ജിയിലാണ് നടപടി.
ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട കര്‍ശന വ്യവസ്ഥകളും, അന്വേഷണത്തിന്റെ ഭാഗമായി ഇഡി തയാറാക്കുന്ന പ്രഥമ വിവര റിപ്പോര്‍ട്ട് ആരോപണം നേടിരുന്ന വ്യക്തി ക്കോ പ്രതിക്കോ നല്‍കേണ്ട തില്ല എന്ന നിര്‍ദേശവും പുനഃപരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാ ക്കി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറി ന് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
ഇഡിക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകളുടെ ഭരണഘടനാസാധുത കഴിഞ്ഞ മാസമാണ് സുപ്രീം കോടതി അം ഗീകരിച്ചത്. ഈ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്. തുറന്ന കോടതിയിലാണ് ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗ ണിച്ചത്.
ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിന് പുതിയൊരു ബെഞ്ച് രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പുനഃപരിശോധനാ ഹരജി നല്‍കിയവര്‍ക്ക് സുപ്രീം കോടതി നോട്ടിസ് അയച്ചു. കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം, കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമാ യ മെഹബൂബ മുഫ്തി എന്നിവരുടേതുള്‍ പ്പെടെ 241 ഹരജികള്‍ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാ രായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി രവികുമാര്‍ എന്നിവരുടെ ബെഞ്ച് ഇഡിയു ടെ അധികാര ങ്ങള്‍ ശരിവച്ചത്.