ഡാമില്‍ വെള്ളം നിറയുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അണ ക്കെട്ടില്‍ ജലനിരപ്പ് 2382.68 അടിയില്‍ എത്തിയതോടെ ഓറഞ്ച് അല ര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് ഇതിന് മുകളിലെത്തിയ സാഹചര്യത്തിലാണ് ഡാമില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇടുക്കി : ഡാമില്‍ വെള്ളം നിറയുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടില്‍ ജലനിരപ്പ് 2382.68 അടിയില്‍ എത്തിയതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജലനി രപ്പ് ഇതിന് മുകളിലെത്തിയ സാഹചര്യത്തിലാണ് ഡാമില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 240 3.3 അടിയാണ് അണക്കെട്ടിന്റെ പൂര്‍ണ സംഭരണശേഷി.
ഇടുക്കി:
ഇപ്പോഴത്തെ ജലനിരപ്പ് 2382.68 അടി,
പരമാവധി ജലനിരപ്പ് 2403.3 അടി.
മുല്ലപ്പെരിയാര്‍:
ഇപ്പോഴത്തെ ജലനിരപ്പ് 138.10 അടി
അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. എന്നാല്‍ ആലുവ പെരിയാര്‍ തീരത്തെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമേ ഷ ട്ടറുകള്‍ തുറക്കുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡാമുകള്‍ ഏറെയുള്ള ഇടുക്കിയില്‍ അഞ്ച് അണക്കെട്ടുകളില്‍ ഇതിനകം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടു ണ്ട്. പൊന്മുടി, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കുണ്ടള ഡാമുകളില്‍ ആണ് നിലവില്‍ റെഡ് അലേര്‍ട്ടുള്ളത്. കേരളത്തിന് എന്നും ആശങ്കയാവുന്ന മുല്ലപ്പെരിയാറില്‍ 10 ഷട്ടറുകളാണ് ഇതുവരെ തു റന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.10 അടിയായിട്ടുണ്ട്.
ഡാമുകളിലെ ജലനിരപ്പ്
1. മലങ്കര (10.00 AM)
ഇപ്പോഴത്തെ നില 39.22 മീറ്റര്‍,
പരമാവധി ജലനിരപ്പ് 42 മീറ്റര്‍.
2. മുല്ലപ്പെരിയാര്‍ (10.00 AM)
ഇപ്പോഴത്തെ നില 138.10 അടി
3. ഭൂതത്താന്‍കെട്ട് (08.30 AM)
ഇപ്പോഴത്തെ നില 19.06 മീറ്റര്‍,
പരമാവധി ജലനിരപ്പ് 34.95 മീറ്റര്‍
4. പൊരിങ്ങല്‍കുത്ത് (7.00 AM)
ഇപ്പോഴത്തെ നില 419.70 മീറ്റര്‍,
പരമാവധി ജലനിരപ്പ് 424 മീറ്റര്‍.
5. ഇടുക്കി (10 AM)
ഇപ്പോഴത്തെ നില 2382.68 അടി,
പരമാവധി ജലനിരപ്പ് 2403.3 അടി.
6. ഇടമലയാര്‍ (10 AM)
ഇപ്പോഴത്തെ നില 161.40 മീറ്റര്‍,
പരമാവധി ജലനിരപ്പ് 169 മീറ്റര്‍.











