ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ കണക്ക് അനുസരിച്ച് നാളെ രാവിലെ ഏഴു മണിക്ക് അപ്പര്‍ റൂള്‍ കര്‍വിലേത്തും. ഇതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് ആറുമണിയോടെ ഇടു ക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഇടുക്കിഡാം നാളെ തുറക്കും.ഡാമിന്റെ ഷട്ട റുകള്‍ നാളെ രാവിലെ 11 മണിക്ക് തുറക്കാനാണ് തീരുമാനം. ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ള ത്തിന്റെ കണക്ക് അനുസരിച്ച് നാളെ രാവിലെ ഏഴുമണിക്ക് അപ്പര്‍ റൂള്‍ കര്‍വിലേത്തും. ഇതിന്റെ ഭാഗമാ യി ഇന്ന് വൈകീട്ട് ആറുമണിയോടെ ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. ഇടുക്കിയി ല്‍ നിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറക്കുക. ഷട്ടറുകള്‍ 100 സെ.മീ ഉയര്‍ത്തും. ഒരു ലക്ഷം ലിറ്റര്‍ വെള്ളം സെ ക്കന്റില്‍ പുറത്തുവിടും. 2,395 അടിയിലേക്ക് ജലനിരപ്പ് താഴ് ത്തും. സമീപവാസികള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കി. മന്ത്രി റോഷി അഗസ്റ്റിനും കലക്ടര്‍ ഷീബ ജോര്‍ജും ചേര്‍ന്ന് നടത്തിയ വാര്‍ ത്താസമ്മേളത്തിലാണ് ഡാം തുറക്കുന്ന കാര്യം അറിയിച്ചത്. ഉന്നതതല യോഗത്തിലാണ് ഡാം തുറക്കാന്‍ തീരുമാനമായത്.
ഡാമിലെ ജലനിരപ്പ് നാളെ രാവിലെ അപ്പര്‍ റൂള്‍ ലെവലായ 2398.86 അടിയില്‍ എത്തുമെന്നാണ് കെഎ സ്ഇബിയുടെ വിലയിരുത്തല്‍. നിലവില്‍ ഡാമില്‍ 2397.28 അടി വെള്ളമുണ്ട്. മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി സൂചിപ്പിച്ചിരുന്നു. ഇടമലയാര്‍ അണക്കെ ട്ടും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ചെറുതോ ണിയി ലും ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്തും മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് കൂടിയി ട്ടുണ്ട്.
ഡാമിന് സമീപത്തുള്ള 64 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളെ ബുദ്ധിമുട്ടി ക്കുന്ന രീതിയിലുള്ള നടപടികളുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പുനരധിവാസം, സുരക്ഷ എന്നിവ ഉറപ്പാക്കും. മുമ്പുണ്ടായ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഡാം ഇപ്പോള്‍ തുറക്കുന്ന തെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.











