ഏലപ്പാറ വാഗമണ്ണിൽ മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെ കാണാതായി.പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്കാണ് കാർ ഒലിച്ചു പോയത്. പ്രതികൂല കാലാവസ്ഥ കാരണം തിരച്ചിൽ നിർത്തി വെച്ചിരിക്കുകയാണ്
പീരുമേട്ടിൽ മൂന്നിടത്ത് ഉരുൾപൊട്ടൽഉരുൾപൊട്ടലിൽ ആളപായമില്ല. ഏലപ്പാറ ടൗണിൽ വെള്ളം കയറി.കല്ലാർകുട്ടി ലോവർപെരിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു
പൊന്മുടി ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും.തൂവൽ പെരിഞ്ചാംകുട്ടി മേലേ ചിന്നാർ മേഖലകളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവായി. ഏത് സാഹചര്യവും നേരിടാൻ ഒരുങ്ങിയിരിക്കാൻ സർക്കാർ ജില്ലാ കളക്ടർമാരോട് നിർദ്ദേശം നൽകി.