തിരുവനന്തപുരം :സീറ്റ് വിഭജന ചർച്ചകളിൽ ധാരണയിൽ എത്താനാവാതെ എൽ. ഡി. എ ഫും, യു. ഡി. എ ഫും ഇന്നലെ ഇടതു മുന്നണി യോഗത്തിന് മുമ്പും ശേഷവും നടന്നിട്ടും തർക്കത്തിൽ തീരുമാനമായില്ല. കാഞ്ഞരപ്പള്ളിക്ക് പകരം കോട്ടയം ജില്ലയിൽ സീറ്റ് കിട്ടിയേ തീരു എന്നാണ് സി. പി. ഐ നിലപാട്. ചങ്ങനാശ്ശേരി ക്കായി സി. പി. ഐ കടുപ്പിക്കുകയാണ്. ചങ്ങനാശ്ശേരി കേരള കോൺഗ്രസ് എം മ്മിന് നൽകാനാണ് സി. പി എമ്മിന് താല്പര്യം. പരിഹാരമായില്ലെങ്കിൽ കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും വിട്ടു നൽകുന്ന കാര്യം വീണ്ടും ചർച്ച ചെയ്യേണ്ടി വരുമെന്നാണ് സി. പി. ഐ നിലപാട്. മാപ്പുറത്തെ ഏറനാട്, തിരുരങ്ങാടി സീറ്റുകൾ മാത്രം വിട്ടു നൽകും.
മൂന്നു സീറ്റുകൾ മാത്രം ലഭിച്ചതിൽ പ്രതിഷേധിച്ചു ഏൽ. ജെ. ഡി നേതാക്കൾ ഇന്നലെ എൽ. ഡി. എഫ് യോഗത്തിൽ പങ്കെടുത്തില്ല. സി. പി. എമ്മിന്റെ രണ്ടും ജെ ഡി എ സിന്റെ ഒന്നുമടക്കം മൂന്നു സിറ്റിംഗ് സീറ്റുകളാണ് എൽ. ജെ. ഡി ക്ക് നൽകിയത്. കൂത്തുപറമ്പും, വടകരയും, കല്പറ്റയും.
കേരള കോൺഗ്രസ് എം മ്മിന് വലിയ പരിഗണന നൽകുന്നതിൽ ചെറിയ കക്ഷികൾക്ക് മുറുമുറുക്കുണ്ട്. 13സീറ്റുകളാണ് അവർക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. റാന്നി, കടുത്തുരുത്തി, പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഇടുക്കി, തൊടുപുഴ, പിറവം, പെരുമ്പാവൂർ, ചാലക്കുടി, ഇരിക്കൂർ, കുറ്റ്യാടി സീറ്റുകൾ അവർക്ക് ഉറപ്പായിട്ടുണ്ട്.