നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍. ഇങ്ങനെയൊരു ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്ക് ഇനിയും വേണോ എന്ന് ഹൈബി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍. ഇങ്ങനെയൊരു ഉറങ്ങുന്ന പ്രസി ഡന്റിനെ നമുക്ക് ഇനിയും വേണോ എന്ന് ഹൈബി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
ഹൈബിയുടെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും കമന്റുകളുണ്ട്. ലോക്‌സഭാ തെരഞ്ഞെ ടുപ്പില്‍ ഹൈബി ഉള്‍പ്പെടെ പത്തൊന്‍പത് സീറ്റില്‍ വിജയിക്കുമ്പോഴും മുല്ലപ്പള്ളിയായിരുന്നു പ്രസിഡന്റ് എന്ന് ചിലര്‍ ഹൈബിയെ ഓര്‍മിപ്പിച്ചു. നിങ്ങള്‍ക്കിതു പാര്‍ട്ടിയില്‍ സംസാരിച്ചാല്‍ പോരെ എന്നാണ് ചിലരുടെ ചോദ്യം. ഒരു കെപിസിസി പ്രസിഡന്റില്‍ തീരുമോ, അടിമുടി അഴിച്ചു പണിയണം എന്നെല്ലാം ധാരാളം കമന്റുകള്‍ കാണാം.
പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഹൈക്കമാന്‍ഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നുമാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയു ന്നത്. പോരാട്ടത്തില്‍ പരാജയപ്പെട്ട് ഇട്ടെറിഞ്ഞ് പോകില്ല. സ്വയം രാജിവെച്ച് ഒഴിയില്ലെന്നും ഹൈക്കമാന്‍ഡ് മാറാന്‍ പറഞ്ഞാല്‍ മാറുമെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്.
കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ഗ്രൂപ്പ് വ്യത്യാസമില്ലാതെ കേന്ദ്ര നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പ്രതിപക്ഷ സ്ഥാനത്ത് നിന്നും രമേശ് ചെന്നി ത്തല ഒഴിയേണ്ട സാഹചര്യം ഇല്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി.