കാന്‍സര്‍ അതിജീവന പോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവ അന്തരി ച്ചു.കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെ മൂന്നര യോടെ യായിരുന്നു മരണം
തിരുവനന്തപുരം : ആയിരങ്ങള്‍ക്ക് പ്രതീക്ഷയും പ്രചോദനവുമായാരുന്ന കാന്‍സര്‍ അതിജീവന പോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു മരണം. നാലു വര്‍ഷത്തോളമായി കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു.
‘അതിജീവനം’ കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. ക്യാന്‍സര്‍ ബാധിതനായ നന്ദു രോഗ ത്തോടുള്ള പോരാട്ടമാണ് അവനെ എല്ലാവര്‍ക്കും സുപരിചിതനാക്കിയത്. സോഷ്യല്‍ മീഡിയയി ലൂടെ സമാന അനുഭവത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് വലിയ ധൈര്യമാണ് നന്ദു നല്‍കിയി രുന്നത്.
ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് വലിയ പ്രചോദനം നല്‍കിയിരുന്ന നന്ദു സമൂഹമാധ്യമങ്ങ ളില്‍ അര്‍ബുദ അതിജീവന സന്ദേശങ്ങളിലൂടെ പ്രശസ്ത നായിരുന്നു. ആയിരക്കണക്കിന് അര്‍ബുദ ബാധിതര്‍ക്ക് പ്രതീക്ഷ പകരുന്ന അതിജീവനം – കാന്‍ സര്‍ ഫൈറ്റേഴ്‌സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്‌സ് എന്ന ഫേസ് ബുക്ക് കൂട്ടായ്മ തുടങ്ങിയതും നന്ദുവിന്റെ നേതൃത്വത്തിലാണ്.