ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശക്തമായ ഭാഷയില്‍ താക്കീത് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ഗവര്‍ണറായി പെരുമാറിക്കൊള്ളമെന്നും അതിനപ്പുറ ത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കേണ്ടെന്നും പിണറായി
പാലക്കാട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശക്തമായ ഭാഷയില്‍ താക്കീത് നല്‍കി മുഖ്യമന്ത്രി പി ണറായി വിജയന്‍. ഗവര്‍ണര്‍ ഗവര്‍ണറായി പെരുമാറിക്കൊള്ളമെന്നും അതിനപ്പുറത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കേണ്ടെന്നും പിണറായി പറഞ്ഞു. അങ്ങനെയുള്ള തോ ണ്ട ലൊന്നും ഇവിടെ ഏശില്ലെന്നും മുഖ്യമന്ത്രി പൊതുവേദിയില്‍ തുറന്നടിച്ചു. സിഐടിയു പാലക്കാട് ജില്ലാ പൊ തുസമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം രൂക്ഷ ഭാഷയില്‍ പ്രതിക രിച്ചത്.
‘മാധ്യമങ്ങളെ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചില്ലേ എന്നത് എന്തോ വലിയ അപരാധമായിട്ടാണ് അദ്ദേ ഹം ചോദിച്ചത്. ആ കഥയിലേക്കൊന്നും ഞാന്‍ പോകുന്നില്ല. എന്നാല്‍ ആ പരിപ്പൊന്നും ഇവിടെ വേ വില്ല. ആരോട് ഇറങ്ങിപ്പോകാന്‍ ആര് പറഞ്ഞു എന്നാണ്. ആരെയാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. ഈ നാട്ടില്‍ അന്തസ്സോടെ പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ പറയാന്‍ കഴിയുന്നവര്‍ തന്നെയാണ് ഞ ങ്ങള്‍. ആരോടും അപമര്യാദയായി പെരുമാറുന്നില്ല, അതിന്റെ ആവശ്യമില്ല. അത് മനസ്സിലാക്കണം. മെല്ലെ തോണ്ടിക്കളയാം എന്ന് വെച്ചാല്‍, ആ തോണ്ടലൊന്നും ഏശില്ല’ -മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടന നല്‍കിയിട്ടുള്ള അധികാരങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ എന്താണ് നിങ്ങളെ ഉപദേശി ക്കുന്നത് അതനുസരിച്ച് കാര്യങ്ങള്‍ ചെയ്യുക എന്നതാണ് അത്. നിങ്ങ ള്‍ക്ക് വ്യക്തിപരമായി ഒരു കാ ര്യവും ചെയ്യാനാവില്ല. അത്തരത്തില്‍ ഒന്നുമായിട്ട് പുറപ്പെടുകയും വേണ്ട. അങ്ങനെ ഒരു പുറപ്പെട ലും സമ്മതിക്കുന്ന ഒരു നാടല്ല കേരളം എന്ന് മനസ്സിലാക്കിക്കൊള്ളണം. ഇവിടെ ഇത്തരത്തിലുള്ള പല കാര്യങ്ങളും വരും. അതൊന്നും ശ്രദ്ധിക്കാനുള്ള സമയം ഇല്ല. നമുക്ക് നമ്മുടെ നാട് കൂടുതല്‍ പു രോഗതിയിലേക്ക് പോകണം. കൂടുതല്‍ വികസനത്തിലേക്ക് കുതിക്കണം.നമ്മുടെ നാടിന്റെ വികസ നത്തിന് തടയിടാന്‍ ആര് വന്നാലും, അത് എന്റെ സര്‍ക്കാര്‍ എന്ന് എല്‍ഡിഎഫ് സര്‍ക്കാരിനെ വിളി ക്കുന്ന ഗവര്‍ണര്‍ ആയാല്‍ പോലും ഈ നാട് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.











