കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട്കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാരതീയ ജനതാ പാര്‍ട്ടിയെ സംബന്ധിച്ച് കള്ള പ്രചാരണങ്ങളാണ് ഒരു വിഭാഗം മാധ്യമങ്ങളും സി.പി.എമ്മും നടത്തി കൊണ്ടിരിക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍
കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണ മാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്ര ന്‍.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാരതീയ ജനതാ പാര്‍ട്ടിയെ സംബന്ധിച്ച് കള്ള പ്രചാരണങ്ങളാണ് ഒരു വിഭാഗം മാധ്യമങ്ങളും സി.പി.എമ്മും നടത്തി കൊണ്ടിരിക്കുന്നത്. പണം കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് അര്‍ധസത്യങ്ങളും ആസൂത്രിതമായ കള്ളപ്രചാരണങ്ങളുമാണ് നടക്കുന്നത്. പിടികൂടിയ കുഴല്‍പ്പണവുമായി ബി.ജെ.പിക്ക് ഒരു ബന്ധ വുമില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.
പണവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല. പുകമറ സൃഷ്ടിച്ചുകൊണ്ട് ബി.ജെ.പിയെ പ്രതികൂട്ടി ലാക്കുകയാണ്. ബി.ജെ.പി. നേതാക്കന്‍മാരെ ഒരു കാരണവും ഇല്ലാതെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കു കയാണ്. ഇവര്‍ക്ക് കേസുമായി ബന്ധമില്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ഹാജരായി ട്ടുണ്ട്. കോട തിയെ സമീപിക്കുകയോ നെഞ്ചുവേദന അഭിനയിക്കുകയോ ചെയ്തില്ല. ഇന്നേവരെ ഒരു തരത്തിലും നിസഹരം ഉണ്ടായിട്ടില്ല. കൊടകരയിലേത് കള്ളപ്പണമോ വെള്ളപ്പണമോ എന്നറിയില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
പൊലീസിന്റെ ഏത് അന്വേഷണത്തോടും സഹകരിക്കും. ഏത് നേതാക്കന്‍മാരെ വിളിപ്പിച്ചാലും ഇതായിരിക്കും ബി.ജെ.പിയുടെ നിലപാട്.കേരള പൊലീസ് ആണെന്നറിഞ്ഞിട്ടാണ് സഹകരിച്ചത്. ബി.ജെ.പിയുടെ പണമല്ലാത്തതിനാലാണ് സഹകരിക്കുന്നത്. ഈ കേസ് അന്വേഷിക്കാന്‍ കേരള പൊലീസിന് എന്ത് അധികാരമാണ് ഉള്ളത്? മൂന്നര കോടി രൂപയുടെ പണം കവര്‍ന്നെന്നാണ് പോ ലീസ് പറയുന്നത്. ഇരുപതിലധികം പ്രതികളെ അറസ്റ്റു ചെയ്തു. എന്തുകൊണ്ട് ബാക്കി തുക കണ്ടെ ത്താന്‍ കഴിയുന്നില്ല? എന്തുകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നില്ല?- സുരേന്ദ്രന്‍ ചോദിച്ചു.
കൊടകര കുഴല്‍പ്പണം വിവാദം കെ.സുരേന്ദ്രനിലേക്ക് നീണ്ട പശ്ചത്തലത്തിലാണ് അദ്ദേഹം പത്ര സമ്മേളനം നടത്തിയത്. സി.കെ. ജാനുവിന് ബി.ജെ.പിയില്‍ ചേരാന്‍ പത്ത് ലക്ഷം രൂപ സുരേന്ദ്രന്‍ നല്‍കിയതായി ജെ.ആര്‍.എസ്. ട്രഷറുടെ പേരില്‍ ശബ്ദരേഖ പുറത്തുവന്നിരുന്നു. ട്രഷറര്‍ പ്രസീത യും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം നേര ത്തെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.











