ആസ്റ്ററില്‍ പൂര്‍ത്തിയാക്കിയ 365 ശസ്ത്രക്രിയകളില്‍ 222 എണ്ണം റോബോട്ടിന്റെ സഹായ ത്തോടെയാണ്. അതില്‍ 42 എണ്ണം 18 വയസിന് താഴെയുള്ളവര്‍ക്കാണെന്ന് സെന്റര്‍ ഓ ഫ് എക്സലന്‍സ് ഇന്‍ റീനല്‍ സയന്‍സസ് ലീഡ് കണ്‍സള്‍ട്ട് ഡോ.വി.നാരായണന്‍ ഉണ്ണി
കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റിയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികളുടെയും കുടും ബാംഗങ്ങളുടെയും ഒത്തുചേരല്‍ സംഘടിപ്പിച്ചു. അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ രണ്ടാമത്തെയും കുട്ടികളിലെ വൃക്ക മാറ്റിവക്കല്‍ നടത്തുന്ന രാജ്യത്തെ ചുരുക്കം ചില ആശുപത്രി കളില്‍ ഒന്നാണ് ആസ്റ്റര്‍ മെഡ്സിറ്റി.
ആസ്റ്ററില്‍ പൂര്‍ത്തിയാക്കിയ 365 ശസ്ത്രക്രിയകളില്‍ 222 എണ്ണം റോ ബോട്ടിന്റെ സഹായത്തോടെയാണ്. അതില്‍ 42 എണ്ണം 18 വയസിന് താഴെയുള്ളവര്‍ക്കാണെന്ന് സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ റീനല്‍ സയ ന്‍സസ് ലീഡ് കണ്‍സള്‍ട്ട് ഡോ.വി.നാരായണന്‍ ഉണ്ണി പറഞ്ഞു.
ആശുപത്രിയില്‍ ശിശുസൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താന്‍ സ്ഥാ പിച്ച ‘പീകു’ ഭാഗ്യചിഹ്നം സംവിധായകനും നടനുമായ ബേസില്‍ ജോ സഫ് അനാച്ഛാദനം ചെയ്തു. പീക്കു മുഖേന ആരോഗ്യത്തെക്കുറിച്ചും ആരോഗ്യസംരക്ഷണത്തെക്കുറിച്ചും കുട്ടികളില്‍ അവബോധം സൃഷ്ടിക്കുകയും ആശുപത്രിയിലെ ശിശു സൗഹൃദാന്തരീക്ഷം വര്‍ധിപ്പിക്കുക യും ചെയ്യുകയാണ് ലക്ഷ്യം. ചടങ്ങില്‍ ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേര ളാ തമിഴ്നാട് റീജിയണല്‍ ഡയക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ഡോ. ജോര്‍ജ് ജോസ്, ഡോ. കിഷോര്‍ ടി.എ., ഡോ. ബിപി പി.കെ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.