വയറിനുള്ളിലെ അവയവങ്ങളെ ബാധിക്കുന്ന വിവിധതരം അര്‍ബുദങ്ങളെ ഫലപ്രദമായി നേരിടാന്‍, ഗ്യാസ്ട്രോ, ഓങ്കോളജി വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ച ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ഓങ്കോളജി ചികിത്സാകേന്ദ്രം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആരംഭിച്ചു. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സമഗ്രചികിത്സാ പദ്ധതി ആവിഷ്‌കരിക്കുന്നത്
കൊച്ചി: വയറിനുള്ളിലെ അവയവങ്ങളെ ബാധിക്കുന്ന വിവിധതരം അര്‍ബുദങ്ങളെ ഫലപ്രദമായി നേരിടാന്‍, ഗ്യാസ്ട്രോ, ഓങ്കോളജി വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ച ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ഓങ്കോള ജി ചികിത്സാകേന്ദ്രം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആരംഭിച്ചു. കേരളത്തില്‍ ആദ്യമായാ ണ് ഇത്തരമൊരു സമഗ്രചികിത്സാ പദ്ധതി ആവിഷ്‌കരിക്കുന്നത്.
രണ്ട് ചികിത്സാമേഖലകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ കാന്‍സര്‍ രോഗികള്‍ക്ക് ഏറ്റവും മിക ച്ച അതിനൂതന ചികിത്സ ലഭ്യമാകും. സംസ്ഥാനത്ത് ഉദരസംബന്ധമായ അര്‍ബുദങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ആസ്റ്റര്‍ മെഡ്സിറ്റിയുടെ മുന്നൊരുക്കം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാ ണപ്പെടുന്ന രണ്ടാമത്തെ അര്‍ബുദം വന്‍കുടലി ലും മലാശയത്തിലുമാണ്.
ഉദരരോഗ ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമുള്ള ആസ്റ്റര്‍ സെന്റര്‍ ഫോര്‍ എക്സലന്‍സും കാന്‍സര്‍ ചികി ത്സയും റേഡിയേഷന്‍ തെറാപ്പിയും നല്‍കുന്ന സെന്റര്‍ ഓഫ് എക്സലന്‍സ് കേന്ദ്രവും സംയുക്തമാ യാണ് പുതിയ ചികിത്സാശാഖയ്ക്ക് തുടക്കമിടുന്നത്. രണ്ട് മേഖലകളെയും സംയോജിപ്പിച്ച് ഏറ്റവും മി കച്ച ചികിത്സ ലഭ്യമാക്കുക യാണ് ലക്ഷ്യം.











