രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്. 50 ദിവസത്തിനിട യിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് മരണങ്ങള്‍ കുറഞ്ഞുവരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാല യത്തിന്റെ കണക്കുകള്‍. പ്രതിദിന മരണസംഖ്യ മൂവായിരത്തിലെത്തിയത് എത്തിയത് ആശ്വാസ മായി. 24 മണിക്കൂറിനിടെ 3128 പേരാണ് രോഗം ബാധിച്ച് മരിച്ചത്. പ്രതിവാര സംഖ്യയില്‍ കഴിഞ്ഞ ആഴ്ചയെക്കാള്‍ 5000ത്തോളം മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. ആകെ 24000 മരണ ങ്ങളാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്. അതിന് മുന്‍പുള്ള ആഴ്ചയില്‍ 29,000 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് രോഗികളുടെ എണ്ണത്തിലും നേരത്തെ തന്നെ കുറവ് വന്നിരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 1,52,734 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീ കരിച്ചത്. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീക രിച്ചത് 2,80,47,534 പേര്‍ക്കാണ്. മരണം 3,29,100. 24 മണിക്കൂറിനിടെ 2,56,92,342 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് 20,26,092 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്.
അതേസമയം രാജ്യത്ത് വാക്‌സിനേഷന്‍ ഗണ്യമായി വര്‍ധിച്ചു. 21,31,54,129 പേര്‍ക്കാണ് ഇതുവരെ വാക്‌സിനേഷന്‍ നല്‍കിയത്. ജനുവരി 16 ന് വാക്‌സിനേഷന്‍ ആരംഭിച്ചതിനുശേഷം 21.2 കോടിയി ലധികം വാക്‌സിന്‍ ഡോസുകള്‍ രാജ്യത്തുടനീളംനല്‍കിയിട്ടുണ്ടെന്നും 24 മണിക്കൂറിനിടെ 30.35 ശതമാനം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്നും ഐസിഎംആര്‍ കണക്കുകള്‍ വ്യക്ത മാക്കുന്നു.