കടവന്ത്ര സ്വദേശിയായ യുവതിയുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം സ്‌കാനിങ്ങിനായി ആശുപത്രിയില്‍ എത്തിയത്
കൊച്ചി :എറണാകുളത്ത് സ്വകാര്യ ആശുപത്രി ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് കു ട്ടിയുടെ മൃതദേഹം കണ്ടത്. വിവരം ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്ന് കണ്ടെത്തി.
Also read: ‘പിടിവിട്ട്’ പച്ചക്കറി; പണപ്പെരുപ്പം 14 മാസത്തെ ഉയരത്തിൽ; കേരളത്തിലും വിലക്കയറ്റം രൂക്ഷം.
ഇന്നു രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം ടോയ്ലറ്റില്‍ കണ്ടെത്തുന്നത്. കഴിഞ്ഞദിവസമാണ് പതിനേഴുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആ രംഭിച്ചു. പെണ്‍കുട്ടിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.











