ആറ് കോവിഡ് രോഗികള്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു. ചെന്നൈയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലാണ് സംഭവം
ചെന്നൈ: ചെന്നൈയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രി മുറ്റത്ത് ആറ് കോവിഡ് രോഗികള്‍ കിട്ടാതെ മരിച്ചു. കിടക്ക ഒഴിവില്ലാത്തതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴി യാതെ പോയത്. ആംബുലന്‍സിലുണ്ടായിരുന്ന കോവിഡ് ബാധിതനും ചികിത്സ കിട്ടാതെ മരിച്ചവ രില്‍ ഉള്‍പ്പെടുന്നു. ആശുപത്രി മുറ്റത്ത് ആംബുലന്‍സുകളില്‍ അത്യാസന നിലയില്‍ 24 പേര്‍ ചികിത്സ കാത്ത് കിടക്കുകയാണ്.
1200 കിടക്കയുള്ള ആശുപത്രിയില്‍ എല്ലാത്തിലും രോഗികള്‍ നിറഞ്ഞിരിക്കുകയാണ്. ഇന്നലെ വൈകിട്ട് മുതല്‍ ചെന്നൈയിലെ വിവിധ ആശുപത്രി കളില്‍ രോഗികളുടെ തിരക്കാണ്. പല ആശുപത്രികളിലും ഓക്‌സിജന്റെ കുറവുണ്ട്. രോഗികളെ പ്രവേശിപ്പിച്ചാലും ചികിത്സിക്കാന്‍ കഴിയാ ത്ത സ്ഥിതിയും ചിലയിടങ്ങളിലുണ്ട്. ചിലര്‍ കിടക്ക ഇല്ലാത്തതിനാല്‍ ആശുപത്രിയുടെ പുറത്താണ് കിടന്നിരുന്നത്.
ഇത്തരത്തില്‍ കിടക്ക ഇല്ലാത്തതിനാല്‍ ചികിത്സ കാത്ത് പുറത്ത് കിടന്ന രോഗികളാണ് മരിച്ചവര്‍. പുറത്ത് കിടക്കുന്ന മറ്റ് രോഗികള്‍ക്ക് ബദല്‍ ചികിത്സ ഒരുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.