ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജുവിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി പോക്‌സോ വകുപ്പുകള്‍ പ്രകാരം മരണം വരെ തടവി ന് ശിക്ഷിച്ചത്. കഠിനതടവ് കൂടാതെ 75,000 രൂപ പിഴശി ക്ഷയും കോടതി ചുമത്തി
തിരുവനന്തപുരം:പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് മരണം വ രെ കഠിനതടവ് ശിക്ഷ.തിരുവനന്തപുരം അതി വേഗ കോടതിയാണ് കടുത്ത ശിക്ഷ വിധിച്ചത്.
ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജു (26)വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി പോക് സോ വകുപ്പുകള്‍ പ്രകാരം മരണം വരെ തടവി ന് ശിക്ഷിച്ചത്. കഠിനതടവ് കൂടാതെ 75,000 രൂപ പി ഴശിക്ഷയും കോടതി ചുമത്തി.പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാ ദം അംഗീകരിച്ചാണ് കോടതി ഉത്തരവ്.
2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.പെണ്‍കുട്ടിയുടെ വീട്ടില്‍ ആശാരിപ്പണിക്ക് എത്തിയ യുവാവ് കുട്ടി യുടെ അമ്മ പുറത്തുപോയ തക്കം നോക്കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.അമ്മ തിരി കെയെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പൂജപ്പുര പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണ ത്തിലാണ് പ്രതിയെ അന്ന് അറസ്റ്റു ചെയ്തത്.











