കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് രചിച്ച ‘കോവിഡാന്തരം’ ചീഫ് സെക്രട്ടറി വി പി ജോയി പ്ര കാശനം ചെയ്തു. സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം കോവിഡ് വാക്‌സീന്‍ നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ ബെസ്റ്റ് വാക് സിനേറ്റര്‍ പുരസ്‌കാരം നേടിയ ടി ആര്‍ പ്രിയ ആദ്യ പ്രതി സ്വീകരിച്ചു.
തിരുവനന്തപുരം : കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് രചിച്ച ‘കോവിഡാന്തരം’ ചീഫ് സെക്രട്ടറി വി പി ജോയി പ്ര കാശനം ചെയ്തു. കോവിഡിനു മുന്‍പും ശേഷവും സാമൂഹിക വും സാമ്പത്തികവും രാഷ്ട്രീയവും സാം സ്‌കാരിവുമായ മാറ്റങ്ങളെ അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം. മഹാമാരിയെ നേരിടുന്നതില്‍ സമൂഹം പ്രകടിപ്പിച്ച ആശ ങ്കയും പ്രതീക്ഷയും അതിജീവനത്തിന്റെ കരുത്തുമെല്ലാം പ്രതിഫലിക്കു ന്ന താണ് പുസ്തകമെന്ന് വി പി ജോയി പറഞ്ഞു.
ഡല്‍ഹിയില്‍ കഴിയുന്ന സുധീര്‍നാഥിന് മഹാമാരിയെ നേരിടുന്നതില്‍ കേരളം കാഴ്ച വച്ച അസാമാന്യമായ പ്രതിരോധം ഈ പുസ്തകത്തിലൂടെ അടയാളപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ജനതാ കര്‍ഫ്യൂവിന്റെ രണ്ടാമ ത്തെ വാര്‍ഷികത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന പുസ്തകത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും വി പി ജോയി പറഞ്ഞു.
സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം കോവിഡ് വാക്‌സീന്‍ നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ ബെസ്റ്റ് വാക്‌സിനേറ്റര്‍ പുരസ്‌കാരം നേടിയ ടി ആര്‍ പ്രിയ ആദ്യ പ്രതി സ്വീകരിച്ചു. ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കഥാകൃത്ത് ടി.ബി.ലാല്‍, സുജിലി പബ്‌ളിഷേഴ്‌സ് പ്രതിനിധി മണികണ്ഠന്‍, രചയിതാവ് സുധീര്‍നാഥ് എന്നിവര്‍ പങ്കെടു ത്തു.
നിനച്ചിരിക്കാതെ പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ;
അടച്ചിടല്‍ കാലത്തിന്റെ തുടക്കം
നിനച്ചിരിക്കാതെ പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ അടച്ചിടല്‍ കാലത്തിന്റെ തുടക്കമായിരുന്നു. നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ തുടരുക എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അതില്‍ ഉലഞ്ഞും പതറിയും വീണ ഒട്ടേറെ ജീവിതങ്ങളെയാണ് താന്‍ കണ്ടുമുട്ടിയതെന്ന് സുധീര്‍നാഥ് പറഞ്ഞു. മറവിയില്‍ പുതയാത്ത രോഗത്തിന്റെ യാതനാ ചിത്ര ങ്ങള്‍ രേഖപ്പെടുത്താനായി. എ കെ ആന്റണി, പ്രകാശ് കാരാട്ട്, പി എസ് ശ്രീധരന്‍ പിള്ള, എഴുത്തു കാരായ സച്ചിദാനന്ദന്‍, മുകുന്ദന്‍ മുതലായവരുടെ കോവിഡ് അനുഭവങ്ങളും ഈ പുസ്തകത്തിലു ണ്ട്. കോവിഡ് വൈറസിനെ കുറിച്ച് സൂചന നല്‍കി അതിന്റെ അപകടം ലോകത്തിനോട് പറഞ്ഞ് ജീവന്‍ നഷ്ടപ്പെട്ട ഡോക്ടര്‍ ലീയില്‍ നിന്നാണ് പുസ്തകം തുടങ്ങുന്നത്. കോവിഡ് കാലത്ത് ലോകം ശുദ്ധീകരിക്കപ്പെട്ടു എന്ന ലേഖനത്തോടെ പുസ്തകം അവസാനിക്കുന്നു. 2020ലും 2021ലും നമ്മള്‍ കണ്ട കാര്യങ്ങള്‍ ഒരു ഓര്‍മ്മപ്പെടുത്തലായി പുസ്തകത്തില്‍ വായിക്കാം. മെട്രൊ വാര്‍ത്ത ദിനപത്ര ത്തിനായി പലപ്പോഴായി എഴുതിയ ലേഖനങ്ങളാണ് പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നതെന്നും സുധീര്‍നാഥ് പറഞ്ഞു.
കോവിഡിന്റെ രണ്ടാം തരംഗമാണ് ഭീകരം. മരണം ഡല്‍ഹിയില്‍ താണ്ഡവമാടുകയായിരുന്നു. ഒന്നാം കോവിഡ് തരംഗത്തില്‍ എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായരായ സമൂഹത്തെയാണ് കണ്ടത്. രണ്ടാം തരംഗത്തില്‍ ജീവവായുവിനായി ജനങ്ങള്‍ കരയുന്ന കാഴ്ച. ഓക്‌സിജന്‍ ബെഡ് ലഭി ക്കാന്‍ കരയുന്ന പാവങ്ങളും പണക്കാരും. ശ്മശാനങ്ങളില്‍ ദഹിപ്പിക്കാനായി ശവശരീരവുമായി പിപി എ കിറ്റണിഞ്ഞ് കാത്തിരുപ്പ്. എത്ര എത്ര അനാഥ ശവശരീരങ്ങള്‍. ആശുപത്രികളില്‍ ഓക്‌സിജന്‍ തീര്‍ന്നത് കാര ണം ശ്വാസം ലഭിക്കാതെ മരണമടഞ്ഞവര്‍. ഇതെല്ലാം ഞാന്‍ നേരിട്ടു കണ്ട അനുഭവ ങ്ങളാണ്. ഈ കാഴ്ചകള്‍ വായനക്കാരില്‍ എത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍.. ചരിത്രത്തില്‍ രേഖപ്പെ ടുത്തേണ്ട അനുഭവങ്ങള്‍ എന്നിവയെല്ലാം പുസ്തകത്തിലെ വിവിധ ലേഖനങ്ങളിലുണ്ട്. കൊല്ലത്തെ സുജിലി പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീ കരിച്ചിക്കുന്നത്.