സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തിന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു
ദുബായ് : നൂറുകണക്കിന് ആരാധകരെ സാക്ഷി നിര്‍ത്തി മമ്മൂട്ടിയുടെ സിബിഐ 5 ദ് ബ്രയിന്‍ എന്ന ചിത്രത്തിന്റെ ട്രയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു.
After #Kurup, #CBI5TheBrain teaser becomes 2nd Mollywood teaser exhibited on Burj Khalifa, Dubai
The Iconic #SethuramaIyer is back on full fire🔥#CBI5 #Mammootty #Cinephile pic.twitter.com/r6jmSFGGtO
— Rakesh Ramachandran (@RakeshRamachan) April 29, 2022
സിബിഐ ഡയറിക്കുറിപ്പ് എന്ന എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് സിനിമയുടെ അഞ്ചാം ഭാഗമായ സിബിഐ 5 ദ് ബ്രയിന്റെ ട്രെയിലറാണ് ദുബായ് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനത്തിന് സാക്ഷ്യം വഹിക്കാന്‍ സേതുരാമയ്യര്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മമ്മൂട്ടിയും സന്നിഹിതനായിരുന്നു.
മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച കുറുപ്പ് എന്ന സിനിമയുടെ ട്രെയിലറാണ് ആദ്യമായി ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത്. ബുര്‍ജില്‍ ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത്.
എസ് എന്‍ സ്വാമി രചിച്ച് കെ മധു സംവിധാനം ചെയ്യുന്ന സിബിഐ 5 മെയ് ഒന്നിന് റിലീസ് ചെയ്യും. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ സിനമികളാണ് ഈ ശ്രേണിയില്‍ ഇതുവരെ ഇറങ്ങിയത്.